പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തു​ട​ക്കം; ചൂ​ടേ​റി​യ വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക് സ​ഭാ​ത​ലം വേ​ദി​യാ​കും

തി​രു​വ​ന​ന്ത​പു​രം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തു​ട​ക്ക​മായി. ആ​കെ 28 ദി​വ​സം ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ്മേ​ള​ന​ത്തി​ല്‍ ജൂ​ണ്‍ 11 മു​ത​ല്‍ ജൂ​ലൈ എ​ട്ടു​വ​രെ 13 ദി​വ​സം ധ​നാ​ഭ്യ​ർ​ഥ​ന​ക​ള്‍ ച​ര്‍ച്ച ചെ​യ്ത് പാ​സാ​ക്കു​ന്ന​തി​നാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ വാ​ർ​ഡ്​ പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ബി​ല്ലു​ക​ളാ​ണ്​ നി​യ​മ​സ​ഭ​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന അ​ജ​ണ്ട.

ധ​ന​കാ​ര്യ​വും നി​യ​മ​നി​ർ​മാ​ണ​വു​മാ​ണ്​ പ്ര​ധാ​ന അ​ജ​ണ്ട​ക​ളെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ-​പ​രാ​ജ​യ​ങ്ങ​ളു​ടെ തു​ട​ർ​വാ​ദ​മു​ഖ​ങ്ങ​ൾ​ക്കും ചൂ​ടേ​റി​യ വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കും സ​ഭാ​ത​ലം വേ​ദി​യാ​കും. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​കാ​ല​ത്ത്​ പ​റ​ഞ്ഞു​തീ​ർ​ക്കാ​ൻ അ​വ​ശേ​ഷി​ച്ച​ത്, ജ​ന​വി​ധി​യ​ട​ക്കം മു​ന്നി​ൽ വെ​ച്ച്​ ഇ​ഴ​കീ​റി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള വേ​ദി​കൂ​ടി​യാ​കും ച​ർ​ച്ചാ​വേ​ള. ഇ​രു​പ​ക്ഷ​ത്തും ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളു​ണ്ട്. ഫ​ല​ത്തി​ൽ കൊ​ണ്ടും കൊ​ടു​ത്തു​മാ​കും ഒ​രോ സ​ഭാ​ദി​ന​ങ്ങ​ളും പി​ന്നി​ടു​ക.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ പ്ര​ക​ട​മാ​യ​തെ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​കും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം. തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ രാ​ഹു​ൽ ഗാ​ന്ധി​​ക്കെ​തി​രെ​യും കോ​ൺ​ഗ്ര​സി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ മ​റു​പ​ടി പ​റ​യാ​നു​ള്ള വേ​ദി​യാ​യാ​ണ്​ പ്ര​തി​പ​ക്ഷം കാ​ണു​ന്ന​ത്. പ്ര​തി​പ​ക്ഷ നീ​ക്ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഭ​ര​ണ​പ​ക്ഷ​ത്തും സ​ജീ​വ​മാ​ണ്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ധി​ക്ക്​ ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭ സ​മ്മേ​ള​ന​മാണിത്. ലോ​ക്സ​ഭ​യി​ലേ​ക്ക്​ തെ​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ൾ​ക്ക്​ ഈ ​മാ​സം 17 വ​രെ സ​ഭ​യി​ൽ തു​ട​രാം. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​ർ​ക്ക്​ പ​ത്ത്​ ദി​വ​സം തു​ട​രാ​മെ​ന്ന​താ​ണ്​ വ്യ​വ​സ്ഥ. 

സമ്മേളനത്തിനിടയില്‍ ജൂണ്‍ 13, 14, 15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജൂലൈ 25ന് സമ്മേളനം അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം.

Tags:    
News Summary - The eleventh session of the fifteenth Legislative Assembly has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.