പേരൂർക്കട: ലിഫ്റ്റിൽ തല കുടുങ്ങി കടയിലെ ജീവനക്കാരൻ മരിച്ചു. നേമം ചാട്ടുമുക്ക് രശ്മി നിലയത്തിൽ സതീഷ്കുമാറാണ് (58) മരിച്ചത്. അമ്പലംമുക്കിലെ എസ്.കെ.പി സാനിറ്ററി സ്റ്റോർ ജീവനക്കാരനാണ്.
കടയിൽ സാധനങ്ങൾ മറ്റ് നിലകളിലേക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഓപൺ ലിഫ്റ്റിലായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് കടയോട് ചേർന്ന ലിഫ്റ്റിൽ മൂന്നാംനിലയിൽ ആൾ കുടുങ്ങിക്കിടക്കുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ ചെങ്കൽചൂള അഗ്നിരക്ഷസേനയെ വിവരമറിയിച്ചു.
ലിഫ്റ്റ് കാബിനും ഫ്രെയിമിനും ഇടയിൽ തല കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ലിഫ്റ്റ് ഉയർത്തിയാണ് സതീഷിനെ പുറത്തെടുത്തത്. ഉടൻ പേരൂർക്കട ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലിഫ്റ്റിന് കേടുപാട് ഇല്ലായിരുന്നു. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ലെന്ന് അഗ്നിരക്ഷസേന അധികൃതർ പറഞ്ഞു.
മുകളിൽനിന്ന് സാധനം എടുക്കാൻ പോയപ്പോഴാകാം അപകടമെന്ന് കരുതുന്നു. ഓപൺ ലിഫ്റ്റ് അധികം ഉപയോഗിക്കാറില്ലെന്ന് മറ്റ് ജീവനക്കാർ പറയുന്നു. വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് സതീഷ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അനൂജ. മകൾ: ഗൗരി കൃഷ്ണ.
ലിഫ്റ്റിനായി കാത്തുനിൽക്കുമ്പോൾ:
ലിഫ്റ്റിൽ കയറിയാൽ:
ലിഫ്റ്റ് എപ്പോഴെങ്കിലും നിലകൾക്കിടയിൽ നിലയ്ക്കുകയാണെങ്കിൽ പരിഭ്രാന്തരാകരുത്. സഹായത്തിനായി അലാറം, ഹെൽപ് ബട്ടൺ, ടെലഫോൺ എന്നിവ ഉപയോഗിക്കാം.
പുതിയ ലിഫ്റ്റുകളിൽ അലാം ബട്ടണ്‍ പകരം ഫോണുകളായിരിക്കും.
ഇത് ലോക്കേഷൻ സഹിതമുള്ള വിവരം ബന്ധപ്പെട്ട സഹായകേന്ദ്രത്തിൽ എത്തിക്കും. പരിശീലനം ലഭിച്ച എമർജൻസി ഉദ്യോഗസ്ഥർ എത്തുന്നതുവരെ കാത്തിരിക്കുക. സാധാരണനിലയിൽ ലിഫ്റ്റ് നിൽക്കാത്ത സാഹചര്യങ്ങളിൽ സാഹസികമായി പുറത്തുകടക്കാൻ ശ്രമിക്കരുത്. ഇത് കൂടുതൽ അപകടമുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.