ശ്രീകണ്ഠപുരം (കണ്ണൂർ): ഗള്‍ഫില്‍നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയശേഷം കാണാതായ ഏരുവേശി സ്വദേശിയെ ബത്തേരിയിലെ റിസോര്‍ട്ടില്‍ കണ്ടെത്തി. ഏരുവേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) കണ്ടെത്തിയത്.
കാണാതായെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കുടിയാന്‍മല എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
കഴിഞ്ഞ എട്ടിന് രാത്രി ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ സജു മാത്യുവിനെ കാണാതാവുകയായിരുന്നു.
വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറയില്‍ ഇയാള്‍ പുറത്തുവന്ന് ഒരു കാറില്‍ കയറുന്ന ദൃശ്യം ലഭിച്ചിരുന്നു. ഈ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മേപ്പാടി സ്വദേശിനിയാണ് ആര്‍.സി ഉടമയെന്ന് കണ്ടെത്തി.
ഇവരുടെ മകനില്‍നിന്ന് ശരത്ത് എന്നയാള്‍ കാര്‍ ഓടിക്കാന്‍ വാങ്ങിയതായിരുന്നു. ശരത്ത് സജുമാത്യുവിന്‍റെ സുഹൃത്താണ്.
ഈ കാറിലാണ് സജു ബത്തേരിയിലെത്തിയത്. അവിടെ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എങ്കിലും പരാതിയും കേസുമുള്ളതിനാൽ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.