ന്യൂനപക്ഷ ക്ഷേമ വകുപ്പ്: മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹം; കണക്കുകൾ പഠനം നടത്തി പുറത്തുകൊണ്ടുവരണം - മെക്ക

കഴിഞ്ഞ കാലയളവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നവർ നീതിപൂർവ്വമല്ലാതെ, ഏകപക്ഷീയമായി 80:20 അനുപാതത്തിൽ ചെയ്ത എല്ലാ വിധ നടപടികളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തി , സ്ഥിതിവിവര കണക്കുകളും ഫണ്ട് വിനിയോഗവും ഗുണഭോക്താക്കളുടെ മുസ്‌ലിം - ക്രിസ്ത്യൻ അനുപാതവും വെളിപ്പെടുത്തണമെന്ന്​ മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി. വ്യക്തവും സുതാര്യവുമായ സ്ഥിതിവിവര കണക്കുകളും ആർജിത നേട്ടങ്ങളുടെ പട്ടികയും താരതമ്യം ചെയ്ത് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനർഹമായും അന്യായമായും ഏതെങ്കിലും വിഭാഗത്തി​െൻറ അവകാശം മുസ്ലിം​സമൂഹം കയ്യടക്കി വച്ചിട്ടുണ്ടെങ്കിൽ, അത്തരം പൊതു വിഭവങ്ങൾ നിഷിദ്ധമായ സാമൂഹിക വിഭാഗം എന്ന നിലയിൽ അതു് അർഹതപ്പെട്ടവർക്ക് തിരിച്ചു നൽകേണ്ട ബാധ്യതയുണ്ട്.

ഈ വിഷയത്തിൽ ശരിയായതും വസ്തുനിഷ്ഠവും സത്യ സന്ധവുമായ വിവരങ്ങൾ ശേഖരിച്ച് പഠനം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും എൻ. കെ അലി മുഖ്യ മന്ത്രിയോടഭ്യർത്ഥിച്ചു.

ആക്ഷേപമുന്നയിച്ച ന്യൂനപക്ഷത്തിന് വകുപ്പ് നൽകാതെ മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുത്തത്​ ഗുണപരവും പ്രതീക്ഷയേകുന്നതുമാണ്.

27 ശതമാനം മുസ്‌ലിംകൾക്കും 18 ശതമാനം ക്രിസ്ത്യൻ വിഭാഗത്തിനും 3:2 അനുപാതത്തിൽ 60:40 തോതിൽ വിദ്യാഭ്യാസ ഉ ദ്യോഗ - തൊഴിൽ മേഖലകളിലും ക്ഷേമ-വികസന പദ്ധതികളിലും ഉന്നത പദവികളിലും സ്ഥാപനങ്ങളുടെ കാര്യത്തിലും രണ്ടാം പിണറായി സർക്കാരും ഇടതുമുന്നണിയും ഉറപ്പു പാലിക്കണം.

ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി സമർപ്പിക്കപ്പെട്ട പാലൊളി മുഹമ്മദ് കുട്ടി കമ്മറ്റി ശുപാർശകളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും പാലിച്ച് നടപ്പിൽ വരുത്തുമെന്നാണ്​ പ്രതീക്ഷയെന്നും മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി പ്രസ്താവിച്ചു.

Tags:    
News Summary - The figures about minority welfare and its share should be studied and brought out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.