തിരുവനന്തപുരം: സർക്കാർ സർവസിലും പൊതുമേഖല സ്ഥാപനങ്ങളിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ധനവകുപ്പ് വിലക്കി. സർക്കാർ വകുപ്പുകളും പൊതുമേഖല സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്നാണ് നിർദേശം. ഇതിന് വിരുദ്ധമായ നിലപാട് എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ധനവകുപ്പിെൻറ സർക്കുലറിൽ പറയുന്നു. ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് പത്ത് വർഷം പൂർത്തിയാക്കിയ കരാർ നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടത്തിയ നീക്കം വിവാദമായിരുന്നു.
നിരവധിപേരെ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. 2006ലെ ഉമാദേവി കേസിലെ സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ വിധി ഉദ്ധരിച്ചാണ് സർക്കാർ ഇതിനെ ന്യായീകരിച്ചത്. എന്നാൽ ആ വിധി ഒരു തവണത്തേക്കാണ് സ്ഥിരപ്പെടുത്തൽ അനുവദിച്ചതെന്നാണ് ചൂണ്ടിക്കാണിച്ചാണ് ധനവകുപ്പ് ഇപ്പോൾ സ്ഥിരപ്പെടുത്തൽ വിലക്കിയത്. എല്ലാ നിയമനങ്ങളും പരസ്യപ്പെടുത്തണം. കരാർ കാലാവധി നീട്ടിക്കിട്ടിയാലും അതിനെ സ്ഥിരനിയമനമായി കണക്കാക്കില്ല.
താൽക്കാലിക, കരാർ, കാഷ്വൽ, ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അനേകം ജീവനക്കാർ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇതിനകം സർക്കാറിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.