കൊച്ചി: സ്ഥിരനിക്ഷേപം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് കേരള ട്രാൻസ്പോർട്ട് ഡെവലെപ്മെന്‍റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിനെതിരെ (കെ.ടി.ഡി.എഫ്.സി) ഹരജി. 30.72 ലക്ഷം രൂപ സ്ഥിരനിക്ഷേപം നൽകിയ കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുക എന്ന് നൽകുമെന്ന് അറിയിക്കാൻ കെ.ടി.ഡി.എഫ്.സിക്ക് നിർദേശം നൽകി.
പലവട്ടമായാണ് ഹരജിക്കാർ തുക നിക്ഷേപിച്ചത്. എല്ലാ നിക്ഷേപത്തിന്റെയും കാലാവധി കഴിഞ്ഞു. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും തുകയും പലിശയും നൽകുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. തുടർന്നാണ് നിക്ഷേപം 12ശതമാനം പലിശയടക്കം തിരികെനൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.