ചെന്നിത്തലയിൽ മീൻവലയിൽ കുടുങ്ങിയ ഭീമനെ കണ്ട് നാട്ടുകാർ ഞെട്ടി

ചെങ്ങന്നൂർ: ചെന്നിത്തലയിൽ മീൻവലയിൽ കുടുങ്ങിയത് അഞ്ചരയടി നീളമുള്ള മൂർഖൻ. അപ്പർ കുട്ടനാടൻ പുഞ്ചപാടശേരമായ ചെന്നിത്തലയിലാണ് സംഭവം. കൃഷിയാവശ്യത്തിനു പ്രധാന ജലനിർഗമന മാർഗ്ഗത്തിൽ നിന്നുളള വച്ചാൽ തോട്ടിൽ മീനിനുവേണ്ടിയാണ് വല വിരിച്ചത്.

ഒന്നാം ബ്ലോക്ക് പാടശേഖരമായ തേവർകടവിന് പടിഞ്ഞാറ് ഭാഗത്തുള്ള വാച്ചാൽ തോട്ടിൽ നീട്ടിയ വലയിലാണ് അഞ്ചര മീറ്റർ നീളമുള്ള മൂർഖൻ അകപ്പെട്ടത്.പോട്ടങ്കേരിൽ രാജേഷ്, സുബ്രഹ്മണ്യം എന്നിവർ തോട്ടിൽ  മീൻപിടുത്തതിനായി വിരിച്ച വലകൾ ഉയർത്തിയപ്പോഴാണ് അതിനുള്ളിലകപ്പെട്ടിരുന്ന പാമ്പിനെ കണ്ടത്. പത്തി വിടർത്തിയ പാമ്പിൻ്റെ ശക്തമായ സീൽക്കാരം കേട്ട് തൊഴിലാളികൾ ഓടി അകന്നു.

സംഭവം അറിഞ്ഞെത്തിയ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ഉമാ താരാനാഥ് റാന്നി വനം വകുപ്പിന് വിവരം അറിയിച്ചു. തുടർന്ന് ജില്ലാ സോഷ്യൽ ഫോറസ്റ്റ് ഡിവിഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി. വലയിൽ കുടുങ്ങിയ പാമ്പിനെ ഇവർക്ക് തൊഴിലാളികൾ കൈമാറി.

Tags:    
News Summary - The forest department took over the snake which was trapped in the fishing net.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.