പി.​വി. അ​ൻ​വ​ർ

അൻവറിന്റെ ആരോപണങ്ങളിൽ നിർണായക നീക്കവുമായി സർക്കാർ; രഹസ്യാന്വേഷണം നടത്താൻ ഇന്റലിജൻസ്

പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ നിർണായക നീക്കവുമായി സർക്കാർ. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന സംശയമാണുള്ളത്. ഈ വിഷയം സംസ്ഥാന ഇന്റലിജിൻസ് രഹസ്യാന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കയാണ്. അൻവറിന്റെ ആരോപണങ്ങൾക്ക് പുറകിൽ ആരൊക്കെയുണ്ടെന്ന് കണ്ടെത്താനാണ് അന്വേഷണം. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ എന്നിവരെ ലക്ഷ്യം വെക്കുന്നതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കും. സ്വർണകടത്തു സംഘങ്ങൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരും.

അൻവർ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളിൽ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രിക്കുള്ളത്. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലൂടെ അൻവറിനെ സംശയത്തിന്റെ നിഴലിൽ നിർത്തുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ തന്റെ പോരാട്ടം അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു പിന്നാലെ പി.വി. അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ കണ്ടത്. ഇടതുമുന്നണിയുടെ ചരിത്രത്തിൽ അൻവറിനെപ്പേ​ാലെ പ്രതിസന്ധി സൃഷ്ടിച്ച എം.എൽ.എ ഉണ്ടായിരുന്നില്ലെന്ന തരത്തിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും അതുവഴി ഉൾപാർട്ടി ജനാധിപത്യമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രീതിയാണ് ​ശരിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണിപ്പോൾ സി.പി.എം ലക്ഷ്യമിടുന്നത്.

വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തിൽ മാധ്യമങ്ങളെ ​വിമർശിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. മാധ്യമപ്രവർത്തകരു​ടെ ചോദ്യങ്ങൾ മുൻകൂട്ടി കണ്ട മുഖ്യമന്ത്രി എല്ലാറ്റിനും ഉത്തരങ്ങൾ നേരത്തെ തയ്യാറാക്കികൊണ്ടുവന്നിരുന്നു. ആർ.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് -ആർ.എസ്.എസ് ബന്ധവും അതിന്റെ ചരിത്രവും പറഞ്ഞാണ് പ്രതിരോധിച്ചത്. പാർട്ടി സമ്മേളനത്തിൽ സർക്കാറിനെതിരായ വിമർശനം ശക്തമാകുന്നത് മനസിലാക്കിയാണ് ഏറെ സമയം ചെലവഴിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതെന്നും പറയപ്പെടുന്നു.


Full View


Tags:    
News Summary - The government has made a decisive move on PV Anvars allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.