എരിപുരം (കണ്ണൂർ): വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാർ പിന്നോട്ടടിക്കുന്നതിെൻറ സൂചന നൽകി പിണറായി വിജയൻ. ഇക്കാര്യത്തിൽ സമസ്ത നേതാക്കൾക്ക് നൽകിയ ഉറപ്പ് തുറന്നുപറഞ്ഞ മുഖ്യമന്ത്രി സർക്കാറിന് വാശിയില്ലെന്നും പി.എസ്.സി നിയമന തീരുമാനം നടപ്പാക്കില്ലെന്നും വ്യക്തമാക്കി.
നൂറിലധികം നിയമനം മാത്രമാണ് വഖഫ് ബോർഡിൽ ആകെയുള്ളത്. അത് എങ്ങനെ വേണമെന്നതിൽ സർക്കാറിന് ഒരു വാശിയുമില്ല, ഒരു നിർബന്ധവുമില്ല. ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്ത വിഭാഗവുമായും കാന്തപുരം വിഭാഗവുമായും ഞങ്ങൾ ചർച്ച നടത്തിയിട്ടുണ്ട്. അവരോട് കാര്യം പറഞ്ഞിട്ടുണ്ട്. അവർക്ക് ബോധ്യമുണ്ട്. അവർക്ക് ഈ കാര്യത്തിൽ ഒരു ആശങ്കയുമില്ല.
കാര്യങ്ങൾ എല്ലാവർക്കും ഇരുന്ന് ചർച്ച ചെയ്യാം. അതുവരെ വഖഫ് ബോർഡിൽ പി.എസ്.സി നിയമനം നടപ്പാക്കില്ല. ചർച്ചയിലൂടെ തീരുമാനിക്കാമെന്നുപറഞ്ഞ് വെച്ചിരിക്കുകയാണ്. ചർച്ചയിലൂടെ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.