തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തിൽ ഈ മാസം 20 മുതൽ കൂടുതൽ പേർ പങ്കെടുക്കുമെന്ന് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ്. ഉദ്യോഗാർഥികൾ ആരുമായും ചർച്ചക്ക് തയാറാണ്. ചർച്ചക്കായി മന്ത്രിമാരെ സമീപിച്ചിരുന്നു. സമരത്തിന്‍റെ രീതി ഇനി മാറുമെന്നും ലയ ജയേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ മന്ത്രിമാർ തയാറാവുന്നില്ല. ചർച്ചക്ക് താൽപര്യമുണ്ടെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചിരുന്നു. മന്ത്രി ഇ.പി. ജയരാജൻ ചർച്ചക്ക് തയാറെന്ന് പറഞ്ഞപ്പോൾ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചിരുന്നു.
20 ശതമാനം എങ്കിലും കിട്ടിയാൽ സമരത്തിൽ നിന്ന് പിന്മാറാം. സർക്കാറിന്‍റെ പ്രതിനിധികളുമായാണ് ചർച്ച വേണ്ടത്. ഇന്ന് മുതൽ ഉപവാസ സമരം ആരംഭിക്കുമെന്നും എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.
അതേസമയം, ലാസ്റ്റ് ഗ്രേഡ് സെർവെന്‍റ്സ് (എൽ.ജി.എസ്) റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സമരം 24ാം ദിവസത്തിലേക്കും സിവിൽ പൊലീസ് ഒാഫീസർ (സി.പി.ഒ) റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സമരം 11ാം ദിവസത്തിലേക്കും കടന്നു. അതിനിടെ, കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ ഗ്രേഡ്-2 വിഭാഗം ഉദ്യോഗാർഥികളുടെ സമരം സെക്രട്ടേറിയറ്റിന് മുമ്പിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.