അറസ്റ്റിലൂടെ സർക്കാർ അഴിമതികൾ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നു-ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ ഒളിച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. നേരത്തെ പാലാരിവട്ടം പാലം ഇടതുപക്ഷ സര്‍ക്കാര്‍ നേട്ടമായി പറഞ്ഞിരുന്നു. പാലത്തിന്‍റെ ഇളകിപ്പോയ ഭാഗത്തിന്‍റെ പണി നടത്തിയത് ഇടത് സര്‍ക്കാരാണ്.

പാലം നിര്‍മാണത്തില്‍ ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കില്‍ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. 

Tags:    
News Summary - The government is trying to hide corruption by arresting - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.