വി​നീ​ഷ്, അ​നി​ൽ​കു​മാ​ർ

കാപ്പ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു

കോ​ട്ട​യം: നി​ര​ന്ത​ര കു​റ്റ​വാ​ളി​ക​ൾ​ക്ക് കാ​പ്പ ചു​മ​ത്തി​യ ജി​ല്ല പൊ​ലീ​സി​ന്റെ ന​ട​പ​ടി​യെ സ​ര്‍ക്കാ​ര്‍ ശ​രി​വെ​ച്ചു. ജി​ല്ല​യി​ലെ നി​ര​ന്ത​ര കു​റ്റ​വാ​ളി​ക​ളാ​യ വാ​ഴ​പ്പ​ള്ളി തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​നീ​ഷ് (32), നീ​ണ്ടൂ​ർ പ്രാ​വ​ട്ടം മ​ട​ത്തി​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (33) എ​ന്നി​വ​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ​ജ​യി​ലി​ല്‍ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ അ​ട​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ ഇ​വ​ർ കാ​പ്പ ഉ​പ​ദേ​ശ​ക​സ​മി​തി​യി​ൽ അ​പ്പീ​ലി​ന്​ പോ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ളു​ടെ അ​പ്പീ​ൽ ത​ള്ളി​ക്കൊ​ണ്ട് കാ​പ്പ ചു​മ​ത്തി​യ പൊ​ലീ​സി​ന്റെ ന​ട​പ​ടി സ​മി​തി ശ​രി​വെ​ക്കു​ക​യും, സ​ർ​ക്കാ​ർ ഇ​ത് അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​നീ​ഷ്​​ ച​ങ്ങ​നാ​ശ്ശേ​രി, തൃ​ക്കൊ​ടി​ത്താ​നം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ലും, അ​നി​ൽ​കു​മാ​ർ ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്ക​ൽ, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

Tags:    
News Summary - The government upheld the action imposed by Kappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.