Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2024 12:51 PM GMT Updated On
date_range 25 Nov 2024 12:51 PM GMTജൂനിയർ ഡോക്ടർമാരുടെ അധിക ജോലിഭാരം പരിഹരിക്കാൻ മാനുവൽ പരിഷ്ക്കരിക്കുമെന്ന് സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും അധിക ജോലി ഭാരം അനുഭവിക്കുകയാണെന്ന പരാതി പരിഹരിക്കാൻ പി.ജി. വിദ്യാർഥികളുടെയും ഹൗസ് സർജൻമാരുടെയും മാനുവൽ പരിഷ്ക്കരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
തുടർനടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകി.
മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് കേരള ആരോഗ്യസർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story