തിരുവനന്തപുരം: ചാൻസലർ പദവിയിൽ തുടരാനില്ലെന്ന നിലപാടിൽ ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ. ഈ വിഷയത്തിൽ സർക്കാറുമായി ഏറ്റുമുട്ടലിനില്ല. ധാർമികതക്കും ഭരണഘടനക്കും നിരക്കാത്ത പലകാര്യങ്ങളും തനിക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്.
അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. ഇനിയും തെറ്റുകൾ തുടരാൻ വയ്യ. സർവകലാശാല വിഷയങ്ങൾ സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് തെൻറ ഓഫിസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഗവർണർ തന്നെ ചാൻസലർ ആകണമെന്ന് നിർബന്ധമില്ല. സർക്കാറുമായി നല്ല ബന്ധമാണ് താൻ ആഗ്രഹിക്കുന്നത്. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർവകലാശാലകൾക്ക് സർക്കാർ പൂർണ പിന്തുണ ഉറപ്പാക്കണമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ വി.സി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും ചട്ടങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും അതിനാൽ ചാൻസലർ സ്ഥാനം ഒഴിയുന്നു എന്നാണ് ഗവർണർ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചത്. വി.സി നിയമനത്തിലെ രാഷ്ട്രീയ ഇടപെടൽ കൂടുതൽ വ്യക്തമാകുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിെൻറ കത്തും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.