തിരുവനന്തപുരം: എൻ.െഎ.എക്ക് ആരെയും ചോദ്യം ചെയ്യാമെന്നും എല്ലാവരും നിയമത്തിന് കീഴ്പെട്ടവരാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം എല്ലാവർക്കും മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി. ജലീലിനെ എൻ.െഎ.എ ചോദ്യംചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ ഏജൻസികളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം. അന്വേഷണത്തെക്കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇത്. എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ നമുക്കറിയില്ല. അതിനാൽ ക്ഷമയോടെ എൻ.െഎ.എയുെട അന്വേഷണഫലത്തിനായി കാത്തിരിക്കണം.
എൻ.െഎ.എ നടപടി രാഷ്ട്രീയപ്രേരിതമെന്ന സി.പി.എം ആരോപണത്തെക്കുറിച്ച ചോദ്യത്തോട് ഗവർണർ പ്രതികരിച്ചില്ല. രാഷ്ട്രീയപാർട്ടികളുടെ പ്രസ്താവനയെക്കുറിച്ച് തന്നോട് പ്രതികരണം ആരായുകയാണോ? അത് തെൻറ പദവിക്ക് അനുയോജ്യമല്ല. പ്രതിപക്ഷം ജലീലിെൻറ രാജി ആവശ്യപ്പെടുന്നതിനെക്കുറിച്ച ചോദ്യത്തോടും ഗവർണർ പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.