കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ കണ്ണും കാതും വായും മൂടിക്കെട്ടി കോടതി മിണ്ടാതിരിക്കണോയെന്ന് ഹൈകോടതി. ഹരജിക്കാരൻ പറയാത്ത കാര്യങ്ങളും നിർണായക വിവരങ്ങളും കോടതി ചർച്ച ചെയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുെന്നന്നടക്കം ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഉപഹരജിയുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാൽ പരാമർശം.
സർക്കാറിന് വേണ്ടി ഉപഹരജി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ പിഴ ചുമത്തേണ്ടതാണെങ്കിലും പ്രത്യാഘാതമോർത്ത് ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഉപഹരജി തള്ളി.
മൊഴി നൽകിയതിന് മോൻസണിന് വേണ്ടി പൊലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹരജി തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉപഹരജി നൽകിയതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അജിത്തിെൻറ ഹരജിയിൽ വിശദീകരണം നൽകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) സമയം തേടിയതിനെത്തുടർന്ന് ഈ മാസം 17ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
അജിത്തിെൻറ ഹരജിയിലെ ആവശ്യങ്ങൾ പരിഹരിച്ചതിനാൽ തീർപ്പാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിെൻറ ഉപഹരജിയിലെ ആവശ്യം. ഇൗ ഭാഷയുടെ ഉദ്ദേശ്യം മനസ്സിലാകുമെന്ന് കോടതി വ്യക്തമാക്കി. ഏതു പരാമർശമാണ് അന്വേഷണത്തെ ബാധിച്ചതെന്ന് പറയണം. കോടതിയെ പരിഹസിക്കാനാണോ പൊലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തത്? കാക്കിയിട്ടാൽ കോടതിക്കെതിരെയും പറയാമെന്നാണോ? പേടിപ്പിച്ചാൽ പിന്മാറുമെന്ന് കരുതിയോ? ഹരജി തീർപ്പാക്കണമെന്നാവശ്യപ്പെട്ട് എതിർകക്ഷികൾക്ക് എങ്ങനെ ഉപഹരജി നൽകാനാവും? അന്വേഷണം ശരിയായ രീതിയിലാണോ നടക്കുന്നതെന്ന സംശയമുള്ളതിനാലാണ് ഇതുവരെ കണ്ടതിെനക്കാൾ വലിയ കാര്യങ്ങൾ ഉണ്ടാകാമെന്ന് അന്ന് പരാമർശിച്ചത്. ആ സംശയം നിലനിൽക്കുന്നുണ്ട്.
ഹരജിയിലെ ആവശ്യങ്ങളെല്ലാം പരിഹരിക്കാത്ത സാഹചര്യത്തിൽ തീർപ്പാക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾക്ക് വിശദീകരണം നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വ്യക്തമാക്കി. മാധ്യമങ്ങളിൽ വരുന്നതൊന്നും ശ്രദ്ധിക്കാറില്ലെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. കേസിൽ ഇ.ഡിയെ കക്ഷി ചേർക്കുന്നതിൽ എതിർപ്പില്ലെന്നാണ് സർക്കാർ പറഞ്ഞത്. കോടതിക്കെതിരെ പൊലീസ് ഒാഫിസർ ആരോപണം ഉന്നയിക്കുന്നത് ഇരുണ്ടകാലത്തെ ഒാർമപ്പെടുത്തുന്നു.
കോടതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയുമുണ്ട്. എന്നിട്ടും കോടതിക്കെതിരെ നേരിട്ട് ആരോപണങ്ങളുന്നയിക്കുന്നത് അലോസരപ്പെടുത്തുന്നു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി പറഞ്ഞിട്ടില്ല. ഇ.ഡി അങ്ങനെ ആവശ്യപ്പെട്ടാൽ അതിനൊത്ത് കോടതി തുള്ളുമെന്ന് കരുതിയോ? പൊലീസും ഇ.ഡിയുമൊക്കെ ചേർന്ന് സത്യം പുറത്തു കൊണ്ടുവരണമെന്നാണ് ആഗ്രഹിച്ചത്. ഐ.ജിയെ സസ്പെൻഡ് ചെയ്തെന്ന് പറഞ്ഞത് പൊലീസ്തന്നെയാണ്.
എന്നിട്ടും എസ്.പിക്കു മുകളിലുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ഉപഹരജിയിൽ പറയുന്നത്. ഇറ്റലിയിെല വനിതയാണ് മുൻ ഡി.ജി.പിയെയും എ.ഡി.ജി.പിയെയും മോൻസണുമായി ബന്ധപ്പെടുത്തിയതെന്ന് പൊലീസ് പറയുമ്പോൾ മോൻസൺ കേസിൽ വിദേശെത്ത വ്യക്തികൾക്ക് ബന്ധമുണ്ടെന്നതിന് കോടതിക്ക് മുന്നിൽ തെളിവുകളില്ലെന്നാണ് ഹരജിയിൽ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.