കൊച്ചി: ലോവർ പെരിയാർ ജല വൈദ്യുതി പദ്ധതിക്കായി 1974ൽ ഒഴിപ്പിച്ച ആദിവാസികൾക്ക് നൽകിയ ഭൂമി അനധികൃതമായി കൈയടക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകോടതി. ഭൂമി നഷ്ടപ്പെട്ടവർക്ക് ഒരു ഹെക്ടർ വീതം പകരം നൽകാൻ 1992ൽ ഉത്തരവിട്ടെങ്കിലും നിയമപരമായി അവകാശം തെളിയിക്കാനാവാത്തതിനാൽ 12 ആദിവാസികൾക്ക് ഭൂമി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിെൻറ ഉത്തരവ്. ഹരജിക്കാർക്ക് ഭൂമി ലഭിക്കാനുള്ള അർഹത നിർണയിക്കാൻ സർക്കാർ അഞ്ചുമാസത്തിനകം നടപടി സ്വീകരിക്കണമെന്നും എത്രയും വേഗം അർഹർക്ക് കൈമാറണം. ഭൂമി നഷ്ടപ്പെട്ട 44 ആദിവാസി കുടുംബങ്ങൾക്ക് നേര്യമംഗലം വെളയത്തുപറമ്പിൽ ഒരു ഹെക്ടർ വീതം നൽകാനാണ് 1992ൽ ഉത്തരവുണ്ടായത്. രേഖകൾ ഹാജരാക്കിയതിനെത്തുടർന്ന് 32 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി കൈമാറി. ലഭിക്കാത്തവർക്ക് സ്ഥലം അനുവദിക്കാൻ 2004ൽ വീണ്ടും ഉത്തരവുണ്ടായി. ഇവരിൽ അർഹരെ കണ്ടെത്തി നൽകാനുള്ള ശ്രമം നടക്കുകയാണെന്ന് വനം അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, നേരേത്ത 32 ആദിവാസികൾക്ക് നൽകിയ ഭൂമി ഇപ്പോൾ അജ്ഞാതരുടെ കൈവശമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ആദിവാസികൾക്ക് അനുവദിച്ച ഭൂമി മറിച്ചുവിറ്റത് ഗൗരവമുള്ളതാണെങ്കിലും ഇനി ലഭിക്കാനുള്ളവരുടെ വിഷയത്തെ ഇതുമായി കൂട്ടിക്കെട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നേരേത്ത നൽകിയ ഭൂമി മാഫിയ തട്ടിയെടുക്കാതിരിക്കാൻ നടപടി സാധിക്കുമായിരുന്നു. ഭൂമിയുടെ കൈമാറ്റം തടഞ്ഞ് സബ് രജിസ്ട്രാർ ഓഫിസിൽ നിർദേശം നൽകാമായിരുന്നു. കൈമാറ്റം അറിഞ്ഞയുടൻ തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കാമായിരുന്നു. ഇത് ചെയ്യാതെ ഇനി ഭൂമി ലഭിക്കുന്നതും കാത്തിരിക്കുന്നവരെ ഇതിെൻറ പേരിൽ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.
ഭൂമി ലഭിക്കാൻ ഹരജിക്കാരുടെ അർഹത നിർണയിക്കാൻ റവന്യൂ വകുപ്പ് പരിശോധന നടത്തണം. കൈമാറുേമ്പാൾതന്നെ ഈ ഭൂമിയുടെ വിൽപന രജിസ്റ്റർ ചെയ്ത് നൽകരുതെന്ന് തൊട്ടടുത്ത സബ് രജിസ്ട്രാർക്ക് നിർദേശം നൽകണം. നേരേത്ത നൽകിയ ഭൂമി മറിച്ചു വിെറ്റന്ന സംഭവത്തിെൻറ നിജസ്ഥിതി േഫാറസ്റ്റ് ചീഫ് കൺസർവേറ്റർ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ എന്നിവർ അന്വേഷിച്ച് കണ്ടെത്തിയശേഷം രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികളുടെ സാധുത പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.