കരിപ്പൂർ: ആഗസ്റ്റ് ഏഴിലെ വിമാനാപകടത്തിെൻറ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളം അടച്ചിടണമെന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. എറണാകുളം സ്വദേശി യശ്വന്ത് ഷേണായി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിെൻറ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് തള്ളിയത്.
എയർഇന്ത്യ എക്സ്പ്രസ് അപകടത്തിെൻറ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാനടപടികൾ ഒരുക്കുന്നതുവരെ വിമാനത്താവളം അടച്ചുപൂട്ടണമെന്നായിരുന്നു ആവശ്യം. ഹരജി അനവസരത്തിലാണെന്നും അപകടത്തിൽ വിശദമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.