കാറിടിച്ച് കുതിരക്കും യുവാവിനും പരിക്കേറ്റു

ചാവക്കാട്: കടപ്പുറം തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡിൽ കുതിരയെ കാറിടിച്ച് അപകടം. സംഭവത്തിൽ കുതിരക്കും കാർ ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു. ചൊവ്വാഴ്ച്ച രാത്രി 7.30ന് തൊട്ടാപ്പ് ബദര്‍പള്ളിക്ക് സമീപത്തുണ്ടായ അപകടത്തിൽ കടപുറം തൊട്ടാപ്പ് സ്വദേശിയുടെ കുതിരക്കാണ് പരിക്കേറ്റത്. കാർ ഓടിച്ച യുവാവിന്‍റെ കൈക്കും പരിക്കുണ്ട്.

ബ്ലാങ്ങാട് ബീച്ചു ഭാഗത്തുനിന്ന് വന്ന കുതിരയും തെക്ക് അഞ്ചങ്ങാടി ഭാഗത്തുനിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഗ്ലാസിലേക്കു കുതിര തെറിച്ചു വീണു. ഇതോടെ കാറിന്റെ മുന്‍ഭാഗവും ഗ്‌ളാസും തകര്‍ന്നു.

വായില്‍നിന്നും രക്തം വാര്‍ന്നൊഴുകിയ കുതിരയുടെ ശരീരത്തിന്റെ പല ഭാഗത്തും പരിക്കുണ്ട്. സ്ഥലത്തെത്തിയ ചാവക്കാട് പൊലീസ് റോഡില്‍ തളര്‍ന്നു കിടന്ന കുതിരയെ തൃശൂര്‍ വെറ്ററിനറി കോളേജിലേക്കു മാറ്റാന്‍ നിർദേശം നൽകി.

Tags:    
News Summary - The horse and the young man were injured in the car crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.