മരട്: ജാതി വിവേചനത്തിെൻറ പേരില്‍ പൊലീസും അയല്‍വാസിയും നിരന്തരം പീഡിപ്പിക്കുന്നതായി വീട്ടമ്മയുടെ പരാതി. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കുടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നു കാണിച്ച് പട്ടികജാതിക്കാരിയായ വീട്ടമ്മ നല്കിയ പരാതിയില്‍ തങ്ങളെ പ്രതിയാക്കാനാണ് പൊലീസ് നീക്കമെന്നും ആരോപിച്ചു.
പനങ്ങാട് ഉദയത്തും വാതില്‍ സ്വദേശിനിയാണ് പനങ്ങാട് പൊലീസിലും സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയത്. എന്നാല്‍, ഇതു പരിശോധിക്കാന്‍ പൊലീസിെൻറ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ലെന്നു മാത്രമല്ല, എതിര്പക്ഷത്തിെൻറ കൂട്ടുപിടിച്ച് കൂലിപ്പണിക്കാരനായ തെൻറ ഭര്‍ത്താവിനെ പ്രതിയാക്കി കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമം.
വഴിത്തര്ക്കത്തിെൻറ പേരിലാണെങ്കിലും അയല്‍വാസിയായ വ്യക്തിയും കുടുംബവും തങ്ങളെ ജാതി വിവേചനത്താലാണ് നിരന്തരം പീഡിപ്പിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
അയല്‍വാസിക്കെതിരെ നല്കിയ പരാതി പിന്‍വലിക്കണം എന്നാണ് പൊലീസിെൻറ ആവശ്യം. പൊലീസ് പീഡനം ഭയന്ന് ഭര്‍ത്താവ് എറണാകുളം സെഷന് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി. ജോമോനെതിരെ കേസില്ലെന്നാണ് ജാമ്യം പരിഗണിക്കുന്ന വേളയില്‍ പൊലീസ് കോടതിയില്‍ പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണര്‍ക്കും വിശദമായ പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് നീക്കം തുടങ്ങിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
എറണാകുളം സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ തെൻറ അധികാര പരിധി ലംഘിച്ചാണ് നടപടി തുടങ്ങിയിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ചൊവ്വാഴ്ച നേരിട്ട് ഭര്‍ത്താവിനോട് തെൻറ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നീതി തേടി പട്ടികജാതി കമീഷന്, മനുഷ്യാവകാശ കമീഷന്, വകുപ്പു മന്ത്രി എന്നിവരെ സമീപിക്കുമെന്നും വീട്ടമ്മയും ഭർത്താവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.