തിരുവല്ല : തിരുവല്ലയിലെ മന്നംകരച്ചിറയിൽ വീടിനുള്ളിൽ കടന്ന മോഷ്ടാവ് വീട്ടമ്മയെ അടിച്ചു വീഴ്ത്തി 10 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മന്നംകരച്ചിറ ലക്ഷ്മി വിലാസത്തിൽ 57 കാരിയായ ശാന്തിയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
വീടിന്റെ ഹാളിനുള്ളിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ട് ഹാളിലെത്തിയ ശാന്തിയെ വീഴ്ത്തിയശേഷം കഴുത്തിൽ കുത്തിപ്പിടിച്ച് 6 പവൻ തൂക്കം വരുന്ന മാലയും കൈകളിലെ രണ്ട് വളകളും കാതിലെ ഒരു കമ്മലും കൈക്കലാക്കിയ ശേഷം മോഷ്ടാവ് കടന്നു കളയുകയായിരുന്നു.
ഭർത്താവ് മരിച്ച ശാന്തി വീട്ടിൽ തനിച്ചായിരുന്നു താമസം. സംഭവം നടന്നതിന് പിന്നാലെ ശാന്തി ബന്ധുക്കളെ ഫോണിൽ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തി ദേഹമാസകലം പരിക്കേറ്റ ശാന്തിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.