കോന്നി: തിരിച്ചറിയൽ രേഖകൾ എടുക്കാൻ അലമാര കുത്തിത്തുറന്ന് വോട്ട് ചെയ്ത അമ്മച്ചി സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രമാടം ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ വോട്ടറായ കൈതക്കര നെല്ലിമുരുപ്പ് കോളനിയിൽ മേലേപറമ്പിൽ വീട്ടിലെ അറുപത്തേഴുകാരി തങ്കമ്മയാണ് ഇത്തരമൊരു സാഹസം കാട്ടിയത്. അതും പോളിങ് അവസാനിക്കാൻ രണ്ടുമണിക്കൂർ ബാക്കിനിൽക്കേ.
മകളെ വിവാഹം കഴിച്ചയച്ച ഓച്ചിറയിലെ വീട്ടിൽ പോയി കഴിഞ്ഞ ദിവസമാണ് തിരികെ വന്നത്. ഉച്ചക്കുശേഷം വോട്ടുചെയ്യാൻ പോകാൻ അലമാര തുറക്കാൻ നോക്കിയപ്പോഴാണ് താക്കോൽ ഇെല്ലന്ന് അറിയുന്നത്. മകളെ വിളിച്ചപ്പോൾ താക്കോൽ അവിടെയുണ്ട്. ഉറപ്പുള്ള ഒരു വോട്ട് നഷ്ടപ്പെടാതിരിക്കാൻ അയൽവാസി ഉടൻ ഓച്ചിറയിലേക്ക് പാഞ്ഞു. പക്ഷേ, താക്കോൽ കൊണ്ടുവരുമ്പോഴേക്കും വോട്ട് ചെയ്യേണ്ട സമയം തീരും.
അലമാര തുറക്കാൻ പരിചയമുള്ള കൊല്ലപ്പണിക്കാരെ വിളിച്ചെങ്കിലും എത്തിയില്ല. ഇതോടെ കമ്പി ഉപയോഗിച്ച് അലമാര കുത്തിത്തുറന്ന് രേഖകൾ എടുത്ത് വോട്ട് ചെയ്തശേഷം വാർഡ് സ്ഥാനാർഥിക്കൊപ്പംനിന്ന് ഫോട്ടോയും എടുത്താണ് അമ്മച്ചി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.