പാറശ്ശാല: വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇവരോടൊപ്പം കാണാതായ ഭര്‍തൃസഹോദരനായി തുടർച്ചയായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നം കോട്ടുവിള വീട്ടില്‍ പരേതനായ നാഗരാജെൻറ ഭാര്യ സരസ്വതി (55)യെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ജന്മനാ അന്ധനും ബധിരനുമായ ഭർതൃസഹോദരൻ നാഗേന്ദ്രനെ മറ്റുള്ളവര്‍ക്ക് ബാധ്യതയാകുമെന്നതിനാൽ ഒപ്പം കൂട്ടുകയാണെന്ന് സരസ്വതി മരണത്തിനുമുമ്പ് എഴുതിയതായി കരുതുന്ന കുറിപ്പിലുണ്ടായിരുന്നു. ഇൗ സാഹചര്യത്തിൽ നാഗേന്ദ്രനും കുളത്തിൽ ചാടിയിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പൊലീസും ഫയര്‍ഫോഴ്സും തെരച്ചിൽ നടത്തിയത്.
പലിശക്കെണിയാണ് സരസ്വതിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ നാഗേന്ദ്രെൻറ തിരോധാനം ദുരൂഹത വർധിപ്പിച്ചിരിക്കുകയാണ്. നാഗേന്ദ്രന് പരസഹായം കൂടാതെ പുറത്തേക്ക് പോകാൻ ബുദ്ധിമുട്ടാണ്. ഇയാളെ കുളത്തില്‍ കൊണ്ടുപോയി സരസ്വതി തള്ളിയതാവാം എന്ന നിഗമനത്തിാണ് പാറശ്ശാല പൊലീസിെൻറയും ഫയര്‍ ഫോഴ്സിെൻറയും നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സ് സ്കൂബ ടീം എത്തി മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രാത്രിയോടെ ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. അജിത്കുമാറിെൻറ നേതൃത്വത്തില്‍ കുളത്തിലെ വെള്ളം വറ്റിക്കാനായി ബണ്ട് ഇടിച്ച് മാറ്റി. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലും വിഫലമായി. കുളക്കടവിലാണ് മരിച്ച നിലയില്‍ സരസ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മൂക്കിലൂടെ രക്തം പുറത്തുവന്നിരുന്നു. കൂടുതല്‍ വെള്ളം ഉള്ളില്‍ ഇല്ലാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു. സരസ്വതിയുടെ പോസ്റ്റ്േമാര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം തുടരന്വേഷണം ഉൗർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.