വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ഇൻഷുറൻസ് കമ്പനിയും ആർ.സി ഉടമയും നഷ്ടപരിഹാരം നൽകാൻ വിധി

വ​ട​ക​ര: ബൈ​ക്ക് മ​റി​ഞ്ഞ് പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റ കേ​സി​ൽ ആ​ർ.​സി ഉ​ട​മ​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ചേ​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. മേ​പ്പ​യൂ​ർ അ​സ്ഹ​ർ പു​തി​യോ​ട്ടി​ൽ ജെ​റീ​ഷി​ന് (34) ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ കേ​സി​ലാ​ണ് 12,75,700 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വ​ട​ക​ര എം.​എ.​സി.​ടി ജ​ഡ്ജി കെ. ​രാ​മ​കൃ​ഷ്ണ​ൻ വി​ധി​ച്ച​ത്.

ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും സ​ഹി​തം ഐ.​സി.​ഐ.​സി.​ഐ ലൊം​ബാ​ർ​ഡ്‌ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ബൈ​ക്ക് ഉ​ട​മ​യാ​യ മേ​പ്പ​യൂ​ർ കാ​ഞ്ഞി​ര​മു​ക്കി​ലെ കാ​യ​ത്ത​ട​ത്തി​ൽ നൗ​ഫ​ലും ചേ​ർ​ന്ന് ന​ൽ​കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ബൈ​ക്കി​ന്റെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര​ന് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ (പി​ല്യ​ൻ റൈ​ഡ​ർ ഇ​ൻ​ഷു​റ​ൻ​സ്) ഇ​ല്ലാ​ത്ത​തി​നാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കൊ​പ്പം ആ​ർ.​സി ഉ​ട​മ​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച​ത്. 2020 മേ​യ് 17നാ​ണ് ബൈ​ക്ക് മേ​പ്പ​യൂ​ർ പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്തു​വെ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ജെ​റീ​ഷി​ന് പ​രി​ക്കേ​റ്റ​ത്.

Tags:    
News Summary - The insurance company for the person injured in the vehicle accident; RC owner also ordered to pay damages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.