തിരുവനന്തപുരം: പുനഃസംഘടനക്കുശേഷം ആദ്യമായി നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽനിന്ന് പ്രമുഖ നേതാക്കള്‍ വിട്ടുനിന്നു. പുനഃസംഘടയിലെ അതൃപ്തി കാരണമെന്ന് സൂചന. ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡൻറുമാരായ എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് എന്നിവരാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്നത്. എന്നാല്‍, മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ് പങ്കെടുത്തു.
ദേശീയ നേതാക്കള്‍ ഉൾപ്പെടെ പെങ്കടുത്ത യോഗത്തില്‍നിന്നാണ് പ്രധാന നേതാക്കള്‍ വിട്ടുനിന്നതെന്നതും ശ്രദ്ധേയമാണ്. ദേശീയ സംഘടന സെക്രട്ടറി ബി.എല്‍. സന്തോഷ്, പ്രഭാരി സി.പി. രാധാകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പാർട്ടി പുനഃസംഘടനയിൽ സംസ്ഥാന ബി.ജെ.പിയിലെ ഒരു വലിയ വിഭാഗത്തിന് വിയോജിപ്പുണ്ട്. ദേശീയ നിർവാഹകസമിതി അംഗമായിരുന്ന ശോഭാ സുരേന്ദ്രനെ അതിൽനിന്ന് ഒഴിവാക്കിയതിന് പിന്നിൽ സംസ്ഥാന നേതൃത്വത്തിെൻറ ഇടപെടലുണ്ടെന്നും വിമതർ കരുതുന്നു. പുനഃസംഘടനയിലെ പ്രതിഷേധം വിമതപക്ഷം നേരത്തേതന്നെ പരസ്യമാക്കിയിരുന്നു. ഭാരവാഹികളുടെ വാട്സ്ആപ് ഗ്രൂപ് വിട്ടാണ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത്.
എ.എന്‍. രാധാകൃഷ്ണനെ ജനറല്‍ സെക്രട്ടറിയാക്കുമെന്നായിരുന്നു ഒരു വിഭാഗത്തിെൻറ പ്രതീക്ഷ. എന്നാല്‍, അതുമുണ്ടായില്ല. ബുധനാഴ്ച ജില്ല പ്രസിഡൻറുമാര്‍, പ്രഭാരിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും വിവിധ ഉപസമിതികളുടെ യോഗവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.