കൊച്ചി: കോവിഡ് ലോക്ഡൗണിൽ വിദ്യാർഥികളും ജോലിക്കാരുമെല്ലാം വീട്ടിലായതിനു പിന്നാലെ ഇൻറർെനറ്റ് വേഗത്തിൽ ഗണ്യമായ കുറവ്. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലും ഇൻറർനെറ്റ് വേഗം വൻതോതിൽ കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം പാഠഭാഗങ്ങളുടെ വിഡിയോ പ്രസേൻറഷനുകൾ, അസൈൻമെൻറുകൾ തുടങ്ങിയവ അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമൊന്നും കഴിയാതെ മിക്കവരും ബുദ്ധിമുട്ടുകയാണ്.
ബി.എസ്.എൻ.എൽ മാത്രമല്ല, സ്വകാര്യ നെറ്റ്്വർക്കുകളായ ജിയോ, വി തുടങ്ങിയവക്കെല്ലാം വേഗം വളരെയധികം കുറഞ്ഞിരിക്കുന്നു. വീടിനകത്ത് റേഞ്ച് കിട്ടാത്തതാണ് ഏറെപേരും അനുഭവിക്കുന്ന ദുരിതം. പലപ്പോഴും ഓൺലൈൻ ക്ലാസുകളും മീറ്റിങ്ങുകളും ജോലികളുമെല്ലാം നെറ്റ്വർക്ക് തടസ്സത്തെത്തുടർന്ന് ഇടക്ക് മുറിഞ്ഞുപോകുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്കാണ് ഇരട്ടിദുരിതം.
'റേഞ്ച് വലിക്കാൻ' പാടത്തും പറമ്പിലും വീടിെൻറ ടെറസിലുെമല്ലാം ചെന്നിരിക്കേണ്ട ഗതികേടിലാണ് പലരും. ''പലപ്പോഴും ഉയർന്ന എം.ബിയിലുള്ള വർക്ക് തങ്ങളുടെ കമ്പനി സോഫ്റ്റ്്വെയറിലേക്ക് അപ്ലോഡ് ചെയ്തു കഴിയാനാവുമ്പോഴാകും നെറ്റ് കട്ടാവുന്നത്. പിന്നീട് എല്ലാം ആദ്യം മുതൽ ചെയ്യേണ്ട അവസ്ഥയാണ്'' -കൊച്ചിയിലെ ഒരുസോഫ്റ്റ്വെയർ എൻജിനീയർ പറയുന്നു. നെറ്റ്വർക്ക് സേവനദാതാക്കളെ വിളിച്ച് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.
ഉടൻ പരിഹാരം കാണാമെന്ന് പറയുന്നതല്ലാതെ പരിഹാരമുണ്ടാകാറില്ല. വൈ-ഫൈ, മോഡം തുടങ്ങിയവയൊന്നും വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്ത പതിനായിരക്കണക്കിന് ആളുകൾ മൊബൈൽ ഫോണിലൂടെയാണ് കോവിഡുകാലത്ത് പഠനവും ജോലിയുമെല്ലാം മുന്നോട്ടുകൊണ്ടുപോവുന്നത്. ഇവർക്ക് തലവേദനയായിരിക്കുകയാണ് ഇടക്കിടെ മുറിഞ്ഞുപോകുന്ന ഇൻറർനെറ്റ് ബന്ധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.