തിരുവനന്തപുരം: അധ്യക്ഷ സ്ഥാനത്തുനിന്നും ജോസഫൈൻ രാജിവെച്ചെങ്കിലും കഴിഞ്ഞ കാലയളവിലെ വനിതാ കമീഷെൻറ പ്രവർത്തനങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരംസ്ത്രീപീഡകർക്ക് വേണ്ടി വനിതാ കമീഷൻ അധ്യക്ഷ ഇടപെടലുകൾ നടത്തിയെന്ന പരാതികൾ ഗൗരവമുള്ളതാണ്.
2016ൽ തൃശൂർ ജില്ലയിൽ നടന്ന ഒരു ബലാത്സംഗക്കേസിൽ പ്രതിക്ക് വേണ്ടി ജോസഫൈൻ ഇടപെട്ടുവെന്ന് ഇപ്പോൾ വെളിപ്പെടുത്തിയത് ഒളിമ്പ്യൻ മയൂഖയാണ്. വനിതകളുടെ ക്ഷേമത്തിനും നീതിക്കും വേണ്ടി ഇടപെടാൻ കോടികൾ ചെലവഴിച്ച് നടത്തിപ്പോരുന്ന ഒരു കമീഷെൻറ അധ്യക്ഷ തന്നെ ബലാത്സംഗക്കേസിലെ പ്രതിക്ക് വേണ്ടി ഇടപെടുന്നത് എത്ര ഗുരുതരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
നിരവധി പരാതികളാണ് ജോസഫൈനെതിരെ വന്നിരിക്കുന്നത്. വനിതാ കമീഷൻ സ്ത്രീകളെ സംരക്ഷിക്കുകയല്ല, മറിച്ച് സ്ത്രീ പീഡകരുടെ കൂടെയാണെന്ന് തെളിഞ്ഞിരിക്കെ വനിതാ കമീഷൻ ഇടപെട്ട കേസുകൾ അടിയന്തിരമായി പരിശോധിക്കാൻ സർക്കാർ തയാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.