തിരുവനന്തപുരം: കെ-റെയിലുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ വോട്ട് ഓൺ അക്കൗണ്ടും ആറ് ധനവിനിയോഗ ബില്ലുകളും ചർച്ചയില്ലാതെ പാസാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ശൂന്യവേള ഉൾപ്പെടെ അജണ്ടയിലെ മറ്റ് കാര്യപരിപാടികളൊക്കെ ഒഴിവാക്കി നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് സഭ പിരിഞ്ഞത്. ഫെബ്രുവരി 18ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച സഭ ആകെ 11 ദിവസമാണ് സമ്മേളിച്ചത്.
ഈ സമ്മേളനകാലത്ത് ചട്ടം 50 പ്രകാരമുള്ള അഞ്ച് നോട്ടീസാണ് സഭ മുമ്പാകെ വന്നത്. മാര്‍ച്ച് 14ന് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നോട്ടീസിൽ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടന്നു. 894 രേഖകളും വിവിധ സഭാസമിതികളുടെ 44 റിപ്പോര്‍ട്ടുകളും മേശപ്പുറത്ത് െവച്ചു.
എൽ.ഐ.സി ഓഹരി വിറ്റഴിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയം ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിക്കുകയും സഭ ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.