‘ദ കേരള സ്റ്റോറി’ ഹൈകോടതിക്ക് നേരത്തേ കേൾക്കാം -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ആ​​ക്ഷേ​പ​മു​യ​ർ​ന്ന പ്രൊ​പ​ഗ​ൻ​ഡ ​സി​നി​മ ‘ദ ​കേ​ര​ള സ്റ്റോ​റി’ ഈ ​മാ​സം അ​ഞ്ചി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നെ​തി​രാ​യ ഹ​ര​ജി​ക​ൾ കേ​ര​ള ഹൈ​കോ​ട​തി​ക്ക് നേ​ര​ത്തേ കേ​ൾ​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. സി​നി​മ​ക്കെ​തി​രാ​യ ഹ​ര​ജി​ക​ളു​മാ​യി വൃ​ന്ദാ ഗ്രോ​വ​റി​നും ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​യെ ഹി​ന്ദി​നും കേ​ര​ള ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ ഇ​തും കൂ​ടി ചേ​ർ​ത്ത​ത്. സി​നി​മ​ക്കെ​തി​രാ​യ ഹ​ര​ജി​ക​ൾ റി​ലീ​സി​ന് മു​മ്പേ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ കേ​ര​ള ഹൈ​കോ​ട​തി കേ​സ് അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഭ​ര​ണ​ഘ​ട​ന​യു​ടെ 226ാം അ​നുഛേ​ദം അ​നു​സ​രി​ച്ച് സ​ർ​ക്കാ​റു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​ൻ ഹൈ​കോ​ട​തി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ത്ത​രം വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യെ നേ​രി​ട്ട് സ​മീ​പി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

പ്ര​ദ​ർ​ശ​നം പൂ​ർ​ണ​മാ​യും വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​യെ ഹി​ന്ദി​നോ​ടും, സി​നി​മ പൂ​ർ​ണ​മാ​യും ക​ഥ​യാ​ണെ​ന്നും യാ​ഥാ​ർ​ഥ്യ​മ​ല്ലെ​ന്നും എ​ഴു​തി​ക്കാ​ണി​ച്ച് പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ഡ്വ. വൃ​ന്ദാ ഗ്രോ​വ​റി​നോ​ടു​മാ​ണ് കേ​ര​ള ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പ​റ​ഞ്ഞ​ത്. മേ​യ് അ​ഞ്ചി​ന് റി​ലീ​സ് ചെ​യ്യു​ന്ന​തി​നാ​ൽ ഹ​ര​ജി സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് അ​ഡ്വ. വൃ​ന്ദാ ഗ്രോ​വ​റും ജം​ഇ​യ്യ​ത്തി​ന് ​വേ​ണ്ടി അ​ഡ്വ. നി​സാം പാ​ഷ​യും ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​ര​ള ഹൈ​കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് വൃ​ന്ദാ ഗ്രോ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ഹ​ര​ജി​ക്കാ​ർ​ക്ക് ഇ​ക്കാ​ര്യം ഹൈ​കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് മ​റു​പ​ടി ന​ൽ​കി.

ഒ​രു സ​മു​ദാ​യ​ത്തെ​യാ​ണ് ഈ ​സി​നി​മ അ​ധി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും സ​ത്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​ത് വി​പ​ണി​യി​ലി​റ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും വൃ​ന്ദാ ഗ്രോ​വ​ർ ബോ​ധി​പ്പി​ച്ചു. മു​സ്‍ലിം സ​മു​ദാ​യ​ത്തെ ഒ​ന്ന​ട​ങ്കം അ​ധി​ക്ഷേ​പി​ക്കു​ന്ന ‘ദ​ ​കേ​ര​ള സ്റ്റോ​റി’ പ​ര​ത്തു​ന്ന വി​ദ്വേ​ഷ​വും ശ​ത്രു​ത​യും മു​സ്‍ലിം​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​യെ ഹി​ന്ദ് ബോ​ധി​പ്പി​ച്ചു. ഇ​ന്റ​ർ​നെ​റ്റി​ൽ നി​ന്ന് ​സി​നി​മ​യു​ടെ ട്രെ​യി​ല​ർ നീ​ക്ക​ണ​മെ​ന്നും ജം​ഇ​യ്യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ സി​നി​മ നി​ർ​മാ​താ​വി​നു ​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വെ വി​ഷ​യം കേ​ര​ള ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും സു​പ്രീം​കോ​ട​തി കേ​ൾ​ക്ക​രു​തെ​ന്നും പ​റ​ഞ്ഞ് ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യ​ത്തെ എ​തി​ർ​ത്തു. സാ​ൽ​വെ​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ച ചീ​ഫ് ജ​സ്റ്റി​സ് എ​ല്ലാ കേ​സി​ലും സു​പ്രീം​കോ​ട​തി​യ​ല്ല പ​രി​ഹാ​ര​മെ​ന്നും ഹൈ​കോ​ട​തി​യി​ൽ യോ​ഗ്യ​രാ​യ ജ​ഡ്ജി​മാ​രു​ണ്ടെ​ന്നും പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി ഒ​രു സൂ​പ്പ​ർ ഹൈ​കോ​ട​തി ആ​കേ​ണ്ട​തി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ൽ നി​ന്ന് 32,000 സ്ത്രീ​ക​ൾ ഐ​എ​സി​ൽ ചേ​രാ​ൻ പോ​യെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​വു​മാ​യി നി​ർ​മി​ച്ച ‘ദ ​കേ​ര​ള സ്റ്റോ​റി’ സി​നി​മ വി​വാ​ദ​മാ​യ​തോ​ടെ 32,000 എ​ന്ന​ത് മൂ​ന്ന് സ്ത്രീ​ക​ൾ എ​ന്നാ​ക്കി തി​രു​ത്തു​ക​യും ചി​ല പ്ര​ധാ​ന രം​ഗ​ങ്ങ​ൾ​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡ് ക​ത്രി​ക വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു .

Tags:    
News Summary - 'The Kerala Story' can be heard by the High Court early - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.