Representative Image

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നിയമസഭയിൽ അവതരിപ്പിക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി കത്തയച്ചു

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ ഘടനയെയും ഉള്ളടക്കത്തെയും ഗുരുതരമായി ബാധിക്കുന്ന നിർദേശങ്ങൾ അടങ്ങിയ ഡോ എം.എ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം വിദ്യാഭ്യാസ സംഘടനകൾക്കും അധ്യാപക വിദ്യാർഥി സംഘടനകൾക്കും ഉടനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് എഡ്യൂക്കേഷൻ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.

ഖാദർ കമ്മിറ്റി നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചെങ്കിലും കോപ്പി ലഭ്യമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അതിനാൽ സർക്കാർ പുറത്തിറക്കിയ പത്രകുറിപ്പ് മാത്രമാണുള്ളത്. അതിനെ അടിസ്ഥാനപ്പെടുത്തി ഗൗരവാവഹമായ ചർച്ചകൾ നടത്താനാവില്ലായെന്ന് അധ്യാപക സംഘടനകളും ചൂണ്ടിക്കാണിച്ചിരുന്നു.

അപ്രധാന കാര്യങ്ങൾ ഉയർത്തി കാണിക്കുകയും ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ തകർക്കുന്നത് പോലെയുള്ള ഗുരുതര നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് കഴിഞ്ഞ സാഹചര്യത്തിൽ അതൊരു പബ്ലിക് ഡോക്യുമെന്റ് ആണ്. അതിനാൽ, ബന്ധപ്പെട്ടവർക്ക് കോപ്പി നൽകാൻ നടപടി സ്വീകരിക്കണമെന്ന് എം. ഷാജർ ഖാൻ, പ്രഫ. ജോർജ് ജോസഫ്, അഡ്വ. ഇ.എൻ ശാന്തിരാജ് എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - The Khader Committee report should be presented in the Assembly -Save Education Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.