മഹാരാജാസിൽ കെ.എസ്.യു - ഫ്രറ്റേണിറ്റി സഖ്യം നിരന്തരമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നു- എസ്.എഫ്.ഐ

എറണാകുളം: മഹാരാജാസ് കോളജിൽ കെ.എസ്.യു - ഫ്രറ്റേണിറ്റി സഖ്യം നിരന്തരമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് എസ്.എഫ്.ഐ. യൂനിവേഴ്സിറ്റി നാടകോത്സവത്തിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പുറത്ത് നിന്നുള്ള ഗുണ്ടകളെ ക്യാമ്പസിൽ വിളിച്ച് വരുത്തിയായിരുന്നു ആക്രമണമെന്ന് എസ്.എഫ്.ഐ പ്രസ്താവനയിലൂടെ പറഞ്ഞു.

കോളജ് പഠനയാത്രയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകനെ ട്രെയിനിൽ കയറി ആക്രമിച്ച സംഭവത്തിൽ സസ്പെൻഷനിൽ ഉള്ള ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ, അധ്യാപകനെ കത്തി ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ സസ്പെൻഷനിൽ ആയിട്ടുള്ള മുഹമ്മദ്‌ റാഷിദ്, കെ.എസ്.യു എറണാകുളം മണ്ഡലം പ്രസിഡന്റ് അമൽ ടോമി, അബ്ദുൽ മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് മാരക ആയുധങ്ങൾ ഉപയോഗിച്ച് മൃഗീയമായി ആക്രമിച്ചുവെന്ന് പ്രസ്താവനയിൽ പറയുന്നു.

ക്യാമ്പസിലെ അകാദമിക അന്തരീക്ഷത്തെ തകർക്കുന്നതിനും,ക്യാമ്പസിനെ കലാപ ഭൂമിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ വിദ്യാർഥികൾ ഒരുമിച്ചു നിന്ന് എതിർക്കണമെന്നും ആക്രമകാരികൾക്കും വർഗീയവാദികൾക്കും എതിരെ വിദ്യാർഥികൾ രംഗത്ത് ഇറങ്ങണമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. മഹാരാജാസിലെ ആക്രമണത്തെ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയും അപലപിച്ചു.

അതേസമയം എസ്.എഫ്.ഐ, കെ.എസ്‌.യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തി​െൻറ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനമായി. കോളജ് പ്രിൻസിപ്പലി​െൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അടച്ചിടാൻ തീരുമാനിച്ചത്. എസ്‌.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസിറിന് സംഘർഷത്തിൽ കുത്തേറ്റിരുന്നു. ബുധനാഴ്ച അർധരാത്രിയോടെയായുരുന്നു സംഭവം. 

Tags:    
News Summary - The KSU-Fraternity alliance has been leading constant attacks on Maharajas College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.