പത്തനംതിട്ട: രണ്ടാമൂഴത്തിൽ ആറന്മുളയിൽ വീണാ ജോർജ് നേടിയത് വൻ ഭൂരിപക്ഷം. 19,003 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വീണാ ജോർജ് വിജയിച്ചത്. ചരിത്ര വിജയം നേടാൻ കഴിഞ്ഞതിെൻറ ആഹ്ലാദത്തിലാണ് പ്രവർത്തകർ. പ്രവർത്തകർപോലും ഇത്രയും ഭൂരിപക്ഷം ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യ തവണ 7646 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്.
പത്തനംതിട്ട നഗരസഭയിലും മറ്റ് 12 പഞ്ചായത്തിലും ലീഡ് നേടാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. രാവിലെ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയത് മുതൽ ലീഡ് ഒരേപോലെ നിർത്താൻ കഴിഞ്ഞു. യു.ഡി.എഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിലും മികച്ച ലീഡ് നേടി. ആറന്മുള മണ്ഡലത്തിൽ 338 ബൂത്താണ്. ഇതിൽ ആദ്യം എണ്ണിത്തുടങ്ങിയത് ഇരവിപേരൂർ പഞ്ചായത്താണ്. ഏറ്റവും അവസാനമാണ് പത്തനംതിട്ട നഗരസഭയിലെ വോട്ടുകൾ എണ്ണിയത്.
നിലവിൽ പത്തനംതിട്ട നഗരസഭ, ചെന്നീർക്കര, മല്ലപ്പുഴശ്ശേരി, ഇരവിപേരൂർ, നാരങ്ങാനം, മെഴുവേലി എന്നീ ആറിടത്ത് എൽ.ഡി.എഫും ഓമല്ലൂർ, ആറന്മുള, കോയിപ്രം, ഇലന്തൂർ, കോഴഞ്ചേരി അഞ്ചിടത്ത് യു.ഡി.എഫുമാണ് ഭരിക്കുന്നത്. കുളനടയിൽ എൻ.ഡി.എക്കുമാണ് ഭരണം. തോട്ടപ്പുഴശ്ശേരിയിൽ സ്വതന്ത്രനുമാണ് പ്രസിഡൻറ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് മണ്ഡലത്തിൽ 865 വോട്ടിെൻറ ഭൂരിപക്ഷം ഉണ്ടായിരുന്നു, ശബരിമല വിഷയം കത്തിനിന്ന 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആേൻറാ ആൻറണിക്ക് മണ്ഡലത്തിൽ 6593 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വീണാ ജോർജിെൻറ ഭൂരിപക്ഷം 7646 വോട്ടായിരുന്നു. ആറന്മുളയിൽ ബി.ജെ.പി സ്ഥാനാർഥി നിർണയത്തിൽ സി.പി.എം ഇടപെടൽ നടന്നതായി ആദ്യം മുതലെ കോൺഗ്രസ് ആരോപിച്ചിരുന്നു. ബി.ജെ.പി അവരുടെ എ ക്ലാസ് മണ്ഡലമെന്ന് അവകാശപ്പെടുന്ന ആറന്മുളയിൽ ദുർബലനായ സ്ഥാനാർഥിയെ നിർത്തിയപ്പോൾതന്നെ ഈ സംശയം ബലപ്പെട്ടതാണ്. വോട്ടെടുപ്പുദിവസം പല ബൂത്തിലും ബി.ജെ.പി ബൂത്ത് ഏജൻറുമാർ ഒഴിഞ്ഞ് നിന്നിരുന്നു. ബി.ജെ.പി വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിനും ഉണ്ടായിരുന്നു. മണ്ഡലത്തിൽ നിർണായകമായ നായർ സമുദായത്തിെൻറ വോട്ടുകളും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, വോട്ട് എണ്ണി ഓരോ റൗണ്ട് പിന്നിടുമ്പോഴും വീണാ ജോർജ് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ മുതൽ ലീഡുണ്ടായിരുന്നു. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 3691 വോട്ടിെൻറ ലീഡ് നേടി. പിന്നീട് 2517, 3544, 4540 എന്നിങ്ങനെ ഓരോ റൗണ്ടിലും ലീഡുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വോട്ടുകളുടെ അടുത്തൊന്നും അവർക്ക് എത്താൻ കഴിഞ്ഞിട്ടില്ല.
അവർക്ക് നഷ്ടപ്പെട്ട വോട്ടുകൾ ആർക്ക് വീണു എന്നതാണ് ചർച്ചാവിഷയമിപ്പോൾ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ 50,497 വോട്ടും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.ടി. രമേശ് 37,906 വോട്ടും നേടിയതാണ്. ഇപ്പോൾ ബിജു മാത്യുവിെൻറ വോട്ടുകൾ ഗണ്യമായി കുറയുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 28,361 വോട്ട് എൻ.ഡി.എക്ക് ലഭിച്ചതാണ്. യു.ഡി.എഫിന് 865 വോട്ടിെൻറ ഭൂരിപക്ഷവും ലഭിച്ചിരുന്നു. ആ വോട്ടുകൾപോലും നേടാനാവാതെ യു.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
സ്ഥാനാർഥിയാകുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് നേരേത്തതന്നെ മണ്ഡലത്തിലെ വോട്ടർമാരെ ശിവദാസൻ നായർ കണ്ടിരുന്നു. ഇതിനിടെ, സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടൻ പ്രതിഷേധിച്ച് പി. മോഹൻരാജ് രംഗത്ത് വന്നതും പാർട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളതും സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലവുമാണ് ആറന്മുള. വോട്ടിങ് ശതമാനം ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞിരുന്നു. മണ്ഡലത്തിൽ 65.45 ആയിരുന്നു വോട്ടിങ് ശതമാനം.
പത്തനംതിട്ട: ആറന്മുളക്കാരുടെ മനസ്സ് ഇത്തവണയും വീണാ ജോർജിനൊപ്പം. ഭരണ മികവും വികസന പ്രവർത്തനങ്ങളും കിറ്റും വനിതയെന്ന പരിഗണനയും പ്രചാരണ വിഷയമാക്കിയ ഇടതുമുന്നണി മറ്റ് പ്രചാരണങ്ങളെയെല്ലാം പിന്തള്ളി വിജയം ൈകപ്പിടിയിലാക്കുകയായിരുന്നു. മുൻ മാധ്യമപ്രവർത്തകയെന്ന പ്രശസ്തിയും വീണക്ക് തുണയായി. 2016ലും കോൺഗ്രസിലെ അഡ്വ. കെ. ശിവദാസൻ നായരെയാണ് വീണാ ജോർജ് എതിരിട്ടത്. അന്ന് ശിവദാസൻ ആറന്മുളയിലെ സിറ്റങ് എം.എൽ.എയായിരുന്നു. ഇത്തവണ പകരം വീട്ടാമെന്ന ശിവദാസൻ നായരുടെ മോഹമാണ് വീണ തല്ലിക്കൊഴിച്ചത്.
ബി.ജെ.പിയുടെ ഡീൽ ഇടപാടിെൻറ ആണിക്കെല്ലന്ന് വിശേഷിപ്പിക്കപ്പെട്ടേതാടെ ശ്രദ്ധേയമായ ആറന്മുളയിൽ ആരു വിജയിക്കുമെന്ന ആശങ്ക അവസാന നിമിഷംവരെ നിന്നു. വീണ വിജയിച്ചതോടെ ഡീൽ ഇടപാട് നടന്നുവെന്ന ആരോപണം ഉയരാനിടയുണ്ട്. സി.പി.എമ്മും ബി.ജെ.പിയുമായി ആറന്മുളയിലും കോന്നിയിലും ചെങ്ങന്നൂരും മഞ്ചേശ്വരത്തും ഡീൽ ഉറപ്പിച്ചിരിക്കുകയാണെന്ന് ആർ.എസ്.എസ് നേതാവ് ബാലശങ്കറാണ് വെളിെപ്പടുത്തിയത്. അതിന് തെളിവായി ആറന്മുളയിൽ ദുർബല സ്ഥാനാർഥിയെയാണ് ബി.ജെ.പി നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ആറന്മുളയിലും ചെങ്ങന്നൂരും ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് മറിക്കാനാണ് ബി.ജെ.പി തീരുമാനമെന്നുമായിരുന്നു ബാലശങ്കറിെൻറ വെളിപ്പെടുത്തൽ. ആരോപണം കാറ്റുപിടിച്ചതോടെ അൽപം പിന്നിലായ ഇടതുമുന്നണി പിന്നീട് മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്തുകയായിരുന്നു. വീണയെ എതിരിട്ട സി.പി.എമ്മിലെ അഡ്വ. കെ. ശിവദാസൻ നായർ അവസാന നിമിഷംവരെ വിജയ പ്രതീക്ഷയിലായിരുന്നു. ബി.ജെ.പിയിൽ നിന്നുണ്ടായ അടിയൊഴുക്കാണ് തിരിച്ചടിയായതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
2016ൽ ആറന്മുളയിൽ ബി.ജെ.പിക്കുേവണ്ടി മത്സരിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശായിരുന്നു. അന്ന് 37,906 വോട്ടാണ് രമേശ് നേടിയത്. 2019ലെ പാർലമെൻറ് തെരെഞ്ഞടുപ്പിൽ ഇവിടെ മത്സരിച്ച കെ. സുരേന്ദ്രൻ നേടിയത് 50,497 വോട്ടായിരുന്നു. ബി.ജെ.പിക്ക് ഇത്രയേറെ അടിത്തറയുള്ള മണ്ഡലത്തിൽ ഇത്തവണ മത്സരിപ്പിച്ചത് ബിജു മാത്യു എന്ന പ്രാദേശിക നേതാവിനെയാണ്. ഇതാണ് ഡീൽ ആരോപണത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.