മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരവാദിത്തങ്ങള്‍ മറന്നതിന്‍റെ ഫലമാണ് സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരവാദിത്തങ്ങള്‍ മറന്നതിന്‍റെ ഫലമാണ് സ്‌കൂളുകളിലെ വ്യാപക ഭക്ഷ്യവിഷബാധയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തങ്ങള്‍ മറന്നാണ് യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ 20 മന്ത്രിമാരും മുഖ്യമന്ത്രിയും തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്തത്. അതിന്റെ ഫലമായുണ്ടായ ദുരന്തമാണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിക്കുന്നത്. സ്‌കൂളുകളില്‍ വ്യാപകമായി ഭക്ഷ്യവിഷബാധയാണെന്നും സതീശൻ വ്യക്തമാക്കി.

ജനപ്രതിനിധികള്‍ കുട്ടികള്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അവര്‍ ഒപ്പമിരുന്ന് കഴിച്ചാല്‍ ഭക്ഷ്യവിഷബാധ ഇല്ലാതാകുമോ? സ്‌കൂളുകളിലേക്ക് വിതരണം ചെയ്തിരിക്കുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരം ഉണ്ടോയെന്നാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    
News Summary - The Leader of the Opposition said that food poisoning in schools was the result of the Chief Minister and ministers forgetting their responsibilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.