തിരുവമ്പാടിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

തിരുവമ്പാടിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മുത്തപ്പൻ പുഴക്ക് സമീപം മൈനാം വളവ് റോഡിലാണ് പുലിയെ കണ്ടത്. പുലിയുടെ ശരീരത്തിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ചതായി കാണുന്നുണ്ട്. മുള്ളൻ പന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകുമെന്ന് കരുതുന്നു. പുലിക്ക് ഏകദേശം രണ്ടരവയസ് പ്രായം കണക്കാക്കുന്നു. 

കഴിഞ്ഞ ഒരുമാസം മുൻപ് ഈ പ്രദേശത്ത് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇത്, പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകുമെന്ന് ഫോറസ്റ്റ് അധികൃതർ സംശയം പ്രകടിപ്പിച്ചിരുന്നു. കാടോക്കിമല, വെള്ളരിമല എന്നീ മലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. പുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാട്ടുകാരുടെ ഭീതി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് ​കൊല്ലപ്പെട്ടത്.

Tags:    
News Summary - The Leopard was found dead in Tiruvambadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.