ബൈക്ക് മോഷ്ടിച്ച് അഗ്നിക്കിരയാക്കിയ കേസിലെ മുഖ്യപ്രതി പിടിയിൽ

കത്തിനശിച്ച ബൈക്ക്

ബൈക്ക് മോഷ്ടിച്ച് അഗ്നിക്കിരയാക്കിയ കേസിലെ മുഖ്യപ്രതി പിടിയിൽ

വൈത്തിരി: ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവത്തിൽ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസി (18)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പതിനാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

വൈത്തിരി സ്വദേശിയായ സാജൻ കെ.സി എന്നയാളുടെ ബൈക്ക് വൈത്തിരി കരിമ്പൻകണ്ടി പ്രദേശത്ത് കത്തിനശിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ പി. സത്യൻ, സലീം, പൊലീസ് ഉദ്യോഗസ്ഥരായ രാകേഷ് കൃഷ്ണൻ, താഹിർ, ആഷ്ലിൻ, റഷീദ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - The main accused arrested in the case of stealing a bike and setting it on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.