ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന പേരിൽ പണം തട്ടിയയാൾ അറസ്റ്റിൽ

തിരുവനന്തപുരം: ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന പേരിൽ പണം തട്ടിയയാൾ അറസ്റ്റിൽ. നെയ്യാറ്റിൻകര ആമച്ചാൽ മേലേച്ചിറ പുത്തൻവീട്ടിൽ അജിത്ത് ആണ് അറസ്റ്റിലായത് .

കോട്ടയം കുമരകം സ്വദേശി സുരേന്ദ്രനിൽ നിന്നാണ് 1,10,000 രൂപ പ്രതി തട്ടിച്ചെടുത്തത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ലഭിച്ച പരാതി അന്വേഷണത്തിന് നിർദേശിച്ച് കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടിച്ചത്. കോട്ടയം മജിസ്റ്റ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - The man who extorted money was arrested on the pretext that he could buy a job in the Devaswom Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.