കൊട്ടിയം: യുവതിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. ഉമയനല്ലൂർ മുണ്ടുച്ചിറ പുലിയിലം വടക്കതിൽ ബാദുഷയാണ് (24) കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
ബാദുഷ യുവതിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തി പ്രണയാഭ്യർഥന നടത്തിയത് യുവതി നിരസിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മയ്യനാട് റെയിൽവേ സ്റ്റേഷനിൽനിന്ന് സ്കൂട്ടറിൽ മടങ്ങിയ യുവതിയെ പ്രതി തടഞ്ഞുനിർത്തുകയും കൈയിൽ കയറിപ്പിടിച്ച് വിവാഹം കഴിച്ചില്ലെങ്കിൽ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.