മുണ്ടക്കയം (കോട്ടയം): ഓൺലൈനിൽ രണ്ടുലക്ഷം രൂപ വായ്പ നൽകാം എന്ന സന്ദേശത്തിനുപിന്നാലെ പോയ യുവാവിന് നഷ്ടമായത് അറുപതിനായിരത്തോളം രൂപ. ഫേസ്ബുക്കിൽ മാർക്കറ്റ് പ്ലേസിൽ കണ്ട സന്ദേശത്തെ തുടർന്നാണ് വെള്ളനാടി മുറികല്ലുംപുറം സ്വദേശിയായ യുവാവ് വായ്പക്ക് അപേക്ഷിച്ചത്.
വായ്പ അനുവദിച്ചു എന്ന തരത്തിൽ ബജാജ് ഫിൻസർവേ എന്ന കമ്പനിയുടെ പേരിൽ കത്തും യുവാവിന് ലഭിച്ചു. തുടർന്ന് തുകയുടെ ഇൻഷുറൻസ് പരിരക്ഷക്ക് 8000 രൂപ ആവശ്യപ്പെട്ടു. യുവാവ് പണം നൽകി. പിന്നീട് രണ്ട് ദിവസമായി വായ്പാ ചാർജ്, നികുതി എന്നീ പേരുകളിൽ പല തവണയായി പണം ആവശ്യപ്പെടുകയും അറുപതിനായിരത്തോളം രൂപ അയച്ചുനൽകുകയും ചെയ്തു.
എന്നാൽ, തുടർനടപടികൾ വൈകിയതോടെ സംശയം തോന്നി ഇൻറർനെറ്റിൽ പരിശോധിച്ചപ്പോൾ തട്ടിപ്പാണെന്ന് മനസ്സിലായി. യുവാവ് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.