കണ്ണൂർ: അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ പേര് വോട്ടർപട്ടികയിൽ. കൂത്തുപറമ്പിലെ 75ാം നമ്പർ ബൂത്തിലാണ് കുഞ്ഞനന്തന്‍റെ പേരുളളത്. 762ാം നമ്പര്‍ വോട്ടറാണ് ഇദ്ദേഹം.
കൂത്തുപറമ്പ് സ്വദേശി അസീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകൻ കുഞ്ഞനന്തന്‍റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആയതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ മറുപടി കൊടുത്തു.
മരിച്ചവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാണ് നിയമം. ഇല്ലെങ്കിൽ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.