ആറ്റിങ്ങല്‍: ഡോക്ടറുടെ വീട് കുത്തിതുറന്ന് 53 പവന് സ്വർണം മോഷ്ടിച്ച രാജസ്ഥാന് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഭിനായി എന്ന ഗ്രാമത്തില്‍ നിന്ന് കേരളത്തിലെത്തിയ കിഷന് ലാന് ബഗാരിയ (20), സണ്‍വര്‍ലാല്‍ ബഗാരിയ (25) എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ച്ച് ആറിന് ആറ്റിങ്ങല്‍ വലിയകുന്നില്‍ താമസിക്കുന്ന ഡോക്ടര്‍ അരുണ്‍ കുമാറിന്റെ വീട്ടിലായിരുന്നു മോഷണം. മുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 53 പവന് സ്വര്‍ണവും നാലര ലക്ഷം രൂപയുമാണ് മോഷണം പോയത്. അരുണ്‍ ശ്രീനിവാസനും കുടുംബവും വര്‍ക്കലയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയമാണ് പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവന്നത്.
പൊലീസിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ രാജസ്ഥാന് സ്വദേശികളാണെന്ന് മനസിലാക്കിയ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ സി.ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപികരിച്ച സംഘം രാജസ്ഥാനിലെത്തി ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടുകയായിരുന്നു. ആറ്റിങ്ങല്‍ എസ്.ഐ ആദര്‍ശിന്റെ നേതൃത്വത്തിലാണ് സംഘം രാജസ്ഥാനില്‍ പോയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.