എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത എൻ.എസ്.എസ് ഭാരവാഹിയെ പുറത്താക്കി

കോട്ടയം: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത എൻ.എസ്.എസ് ഭാരവാഹിക്കെതിരെ അച്ചടക്ക നടപടി. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സി.പി. ചന്ദ്രൻ നായരെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്.

കോട്ടയം ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്‍റെ പ്രചാരണ യോഗത്തിലാണ് എൻ.എസ്.എസ് ഭാരവാഹി പങ്കെടുത്തത്.

അതേസമയം, അച്ചടക്ക നടപടിയിൽ പ്രതികരണവുമായി സി.പി. ചന്ദ്രൻ നായർ രംഗത്തെത്തി. തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും സി.പി. ചന്ദ്രൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - The NSS office bearer who participated in the LDF election meeting was expelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.