വർക്കല: രാജ്യം വിടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നെന്ന് അടൂർ പ്രകാശ് എം.പി. ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി നടന്ന ‘മാറുന്ന വിദ്യാഭ്യാസം ഒരു വിചിന്തനം’ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. വിദ്യാവിഹീനരായ ജനലക്ഷങ്ങളെ കൈ പിടിച്ചുയര്‍ത്താനാണ് രാജ്യത്തുടനീളം ക്ഷേത്രങ്ങളോട് ചേര്‍ന്ന് ഗുരു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത്. ഇംഗ്ലീഷിനും സംസ്കൃതത്തിനും ഗുരു പ്രാധാന്യം നല്‍കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി മുൻ വൈസ് ചാന്‍സലര്‍ ഡോ.പി. ചന്ദ്രമോഹന് മുഖ്യപ്രഭാഷണം നടത്തി. വി. ജോയി എം.എൽ.എ, ശിവഗിരി എയ്ഡഡ് സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ സ്വാമി വിശാലാനന്ദ,സ്വാമി പ്രബോധ തീര്‍ഥ, ഡോ.പി.കെ. സുകുമാരന്‍, ഡോ.എം. ജയപ്രകാശ്, ഡോ.കെ. സാബുക്കുട്ടന്‍, ഒ.വി. കവിത, ജെ. നിമ്മി, വി. പ്രമീളാദേവി, ബിന്ദു, നഗരസഭ ചെയര്മാന് കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന് തുടങ്ങിയവര്‍ സംസാരിച്ചു.
ഗുരു സ്ഥാപിച്ച ശിവഗിരി ഹൈസ്കൂളിന്റെ ശതാബ്ദിയും ഗുരു ശിഷ്യന് സ്വാമി ശ്രീനാരായണ തീര്‍ഥര്‍ സ്ഥാപിച്ച കോട്ടയം കുറിച്ചിയിലെ എച്ച്.എസ്.എസിന്റെ നവതി ആഘോഷ സമ്മേളനവുമാണ് സംയുക്തമായി നടന്നത്. തീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും സമ്മേളനത്തില്‍ മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ തീര്‍ഥാടന, കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവര്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.