ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സസ് ആൻറ് മിഡ് വൈവ്‌സ് കൗൺസിൽ അഞ്ച് കോടി രൂപ നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ നഴ്‌സസ് ആൻറ് മിഡ് വൈവ്‌സ് കൗൺസിൽ അഞ്ച് കോടി രൂപ നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത്, കണ്ണൂർ ജില്ലാ പഞ്ചായത്ത് , പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം ടെക്‌നോപാർക്ക് എന്നിവർ ഒരു കോടി രൂപ വീതം നൽകി.

ഡെന്റൽ കൗൺസിൽ 25 ലക്ഷം രൂപ, കേരള ഫയർ സർവീസ് അസോസിയേഷൻ 7,26,450 രൂപ, കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ  ഒരു ലക്ഷം രൂപ, തിരുവല്ല കല്ലുങ്കൽ ജീവകാരുണ്യം വാട്‌സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച  50,001 രൂപ, കിളിമാനൂർ പുളിമാത്ത് ടീം കഫ്റ്റീരിയ ജീവനക്കാരുടെ ഒരു ദിവസത്തെ വരുമാനം  25,000 രൂപ, ഇൻഫോ പാർക്ക് ഒരു കോടി രൂപ, സെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ്  50 ലക്ഷം രൂപ, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ  12,50,000 രൂപ എന്നിങ്ങനെ നൽകി.

കേരള ഫാർമസി കൗൺസിൽ  25 ലക്ഷം രൂപ, കയർഫെഡ്  15 ലക്ഷം രൂപ, സൈബർ പാർക്ക് 10 ലക്ഷം രൂപ, മുസ്ലീം എഡ്യൂക്കേഷൻ ട്രസ്റ്റ് ഈരാറ്റുപേട്ട  5,11,600 രൂപ, പേരൂർക്കട സർവ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ, കരകുളം ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ, ബോണ്ടഡ് എഞ്ചിനിയറിങ്ങ് ലിമിറ്റഡ് 25 ലക്ഷം രൂപ, ഗവ. ഹൈസ്‌കൂൾ കാച്ചാണി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 1,11,500 രൂപ, ഗവ. യു പി സ്‌കൂൽ ആറ്റിങ്ങൽ 52,001 രൂപ, ഗവ. വി എച്ച് എസ് എസ് മണക്കാട് വിദ്യാർഥികളും അധ്യാപകരും ചേർന്ന് 1,40,500 രൂപ എന്നിങ്ങനെയാണ് ദുരിതസ്വാസ നിധിയിലേക്ക് ലഭിച്ച തുക . 

Tags:    
News Summary - The Nurses and Midwives Council has given five crore rupees to the relief fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.