തൃശൂര്‍: മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ കൂട്ടത്തല്ല്. ആക്രമണത്തിൽ മുരിയാട് സ്വദേശി ഷാജി, മകന് ഷാജന് ഷാരോണ്‍, ഭാര്യ ആഷ്ലി, ഷാജിയുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഷാജൺ ഷാരോണിനെ അമ്പതോളം സ്ത്രീകൾ കൂട്ടംചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ വാഹനത്തിന്റെ ഗ്ലാസ് അടക്കം തകർത്തു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം. സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഷാജന് ഷാരോണ്‍ സഭാ മേലധ്യക്ഷയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ സഭാ അധികൃതര്‍ നല്കിയ പരാതി നിലവിലുണ്ട്. ചിത്രം പ്രചരിപ്പിച്ചതിനെ ചോദ്യം ചെയ്ത തങ്ങളെ മർദിക്കുകയായിരുന്നെന്നാണ് എതിർ വിഭാഗം പറയുന്നത്. ആക്രമിച്ചെന്നാരോപിച്ച് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.