തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ/എയിഡഡ് കോളജുകളിലെ അതിഥി അധ്യാപക നിയമനത്തിൽ 70 വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
അതിഥി അധ്യാപക നിയമനം, യോഗ്യത, തെരഞ്ഞെടുപ്പ് രീതി, മറ്റു വ്യവസ്ഥകൾ എന്നിവയുടെ നവീകരിച്ച മാർഗനിർദേശങ്ങൾ ഉൾപ്പെട്ട ഉത്തരവിലെ ഇതുസംബന്ധിച്ച ഭാഗമാണ് പിൻവലിച്ചത്. എല്ലാ വർഷവും അക്കാദമിക വർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഏപ്രിൽ, മേയ് മാസങ്ങളിൽ പത്രപരസ്യം നൽകി അതിഥി അധ്യാപകരുടെ നിയമന നടപടികൾ ആരംഭിക്കും. അതാത് മേഖല ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്‌തവരെ പരിഗണിക്കും.
നിയമിക്കപ്പെടുന്നവർക്ക് യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസറായി നിയമനം നേടാനുള്ള യോഗ്യത ഉണ്ടാകണമെന്നും ഉത്തരവിൽ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.