ഹരിപ്പാട്: സ്ത്രീകളെ കബളിപ്പിച്ച് ജിംനേഷ്യത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉടമ പൊലീസ് പിടിയിൽ. ഹരിപ്പാട് ടൗൺഹാൾ ജങ്ഷന് വടക്കുവശം ജിബ്സ് ഫിറ്റ്നസ് സെന്റർ എന്ന ജിംനേഷ്യം നടത്തിവരുന്ന ചേപ്പാട് മണിപ്പുഴ വീട്ടിൽ ജിപ്സൺ ജോയിയെയാണ് (35) പൊലീസ് പിടികൂടിയത്.
ജിമ്മിൽ വരുന്ന സ്ത്രീകളോട് താൻ സാമ്പത്തികമായി ചെറിയ ഞെരുക്കത്തിലാണെന്നും സഹായിച്ചാൽ ജിമ്മിന്റെ പാർട്ണർഷിപ്പിൽ ചേർക്കാമെന്ന് വാഗ്ദാനം നൽകിയും വരുമാനത്തിന്റെ പകുതി ഷെയർ ചെയ്യാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്.
സ്ത്രീകളുടെ ചിത്രം ശേഖരിച്ച ശേഷം പണം തിരികെ ചോദിച്ചപ്പോൾ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 23 ലക്ഷവും ഒമ്പത് ലക്ഷവും കൊടുത്ത രണ്ട് സ്ത്രീകളാണ് ഹരിപ്പാട് പൊലീസിന് പരാതി നൽകിയത്.
വിദേശത്തായിരുന്ന ജിബ്സൺ ശനിയാഴ്ച വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ സജാദ്, കിഷോർ, പ്രദീപ് ഉണ്ണികൃഷ്ണൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.