പാലക്കാട്​ നഗരസഭ ബി.ജെ.പി നിലനിർത്തി

പാലക്കാട്​: പാലക്കാട്​ നഗരസഭ ഭരണം നിലനിർത്തി എൻ.ഡി.എ. വ്യക്​തമായ ഭൂരിപക്ഷത്തോടെയാണ്​ നഗരസഭയിൽ എൻ.ഡി.എ ഇക്കുറിയും അധികാരം നിലനിർത്തിയത്​. 28 സീറ്റുകളിൽ എൻ.ഡി.എ മുന്നേറിയപ്പോൾ. യു.ഡി.എഫ്​ 12 സീറ്റുകളിലാണ്​ മുന്നേറിയത്​. എൽ.ഡി.എഫ്​ ആറ്​ സീറ്റുകളിൽ ഒതുങ്ങി. മറ്റുള്ളവർ ആറ്​ സീറ്റുകളിലും മുന്നേറി.

അതേസമയം, പാലക്കാട്​ മാറ്റിനിർത്തിയാൽ ജില്ലയിലെ മറ്റ്​ മുൻസിപാലിറ്റികളിലെല്ലാം എൽ.ഡി.എഫ്​, യു.ഡി.എഫ്​ മുന്നണികളാണ്​ മുന്നേറുന്നത്​. ഷൊർണൂർ, ​ഒറ്റപ്പാലം നഗരസഭകളിൽ എൽ.ഡി.എഫ്​ മുന്നേറ്റമാണ്​.

ചെറുപ്പളശ്ശേരി, ചിറ്റൂർ-തത്തമംഗലം, മണ്ണാർക്കാട്​, പട്ടാമ്പിയിലുമാണ്​ യു.ഡി.എഫ്​ മുന്നേറിയത്​. പക്ഷേ ഇൗ സ്ഥലങ്ങളിലെല്ലാം സ്വതന്ത്ര സ്ഥാനാർഥികളുടെ നിലപാട്​ നിർണായകമാവും. 

Tags:    
News Summary - The Palakkad municipality was retained by the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.