വിമാനം തിരിച്ചിറക്കി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാർ വലഞ്ഞു

നെടുമ്പാശ്ശേരി: പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർഇന്ത്യ എക്‌സ്പ്രസിന്‍റെ കൊച്ചി-ബംഗളൂരു വിമാനമാണ് തിരിച്ചിറക്കിയത്. ഞായറാഴ്ച പുലർച്ച 12.18നാണ് കൊച്ചിയിൽനിന്ന്​ പറന്നുയർന്നത്. എൻജിനിൽ ഓയിൽ പ്രഷർ കുറവാണെന്ന് സന്ദേശം ലഭിച്ചതോടെ പൈലറ്റ് തിരിച്ചിറക്കുകയായിരുന്നു. 12.39നാണ് തിരിച്ചിറക്കിയത്. ഇതിൽ പോകേണ്ടിയിരുന്ന യാത്രക്കാരെ മറ്റു വിമാനങ്ങളിൽ വിട്ടു.

വിമാനം തകരാറിലായതിനാൽ ഉച്ചക്കുശേഷം 1.05ന് നടത്തേണ്ടിയിരുന്ന എയർഇന്ത്യ എക്‌സ്പ്രസിന്‍റെ കൊച്ചി-ദുബൈ സർവിസും മണിക്കൂറുകളോളം വൈകി. ഇതേതുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

Tags:    
News Summary - The plane was brought back; Passengers stranded at Kochi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.