വിദ്യാർഥിയെ ഇടിച്ച ശേഷം നിർത്താതെ പോകുന്ന കാർ (വൃത്തത്തിൽ)

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

ഉദയംപേരൂർ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ അമിത വേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു. നിസ്സാര പരിക്കുകളോടെ വിദ്യാർഥി രക്ഷപ്പെട്ടു. ഇടിച്ചിട്ട് നിർത്താതെ പോയ കാർ പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പൂത്തോട്ടയിലാണ് സംഭവം.

പുത്തൻകാവ് കെ.പി.എം.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് അപകടത്തിൽപെട്ടത്. പൂത്തോട്ടയിൽ സ്വകാര്യ ബസിൽ നിന്നിറങ്ങി സീബ്രാലൈനിലൂടെ വേഗത്തിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പുത്തൻകാവ് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് വിദ്യാർഥി തെറിച്ചുവീണു. നിർത്താതെ പോയ കാർ തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തുകയും ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു. പിഴയടപ്പിച്ച ശേഷം പറഞ്ഞ് വിട്ടയച്ചതായി ഉദയംപേരൂർ പൊലീസ് പറഞ്ഞു. 

Tags:    
News Summary - The police caught the car that hit the student and drove away without stopping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.