അട്ടപ്പാടിയിലെ റിസോർട്ടിന് പൊലീസ് താഴിട്ടു

പാലക്കാട്: അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയോട് ചേര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിന് പൊലീസ് താഴിട്ടു. പുതൂര്‍ പഞ്ചായത്തിലെ എഴുപതേക്കര്‍ ഭാഗത്തെ വാനിത്തായി റിസോട്ടാണ് സുരക്ഷാ ലംഘനം ഉള്‍പ്പെടെ കാണിച്ച് പൊലീസ് പൂട്ടിയത്. നിയമലംഘന പരാതികള്‍ പരിശോധിച്ച് കൂടുതല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്റവന്യൂ അധികൃതർ അറിയിച്ചു.

സുരക്ഷാ കരുതല്‍ ഉള്‍പ്പെടെ കൃത്യമായി പരിശോധിച്ചാണ് റിസോട്ടുകള്‍ക്കെതിരെ നടപടി തുടങ്ങിയത്. അട്ടപ്പാടിയിൽ പലയിടത്തും വാനാതിത്തായിയുടെ ഭൂമി സംബന്ധിച്ച് വ്യക്തതയില്ല. മതിയായ സുരക്ഷാ സംവിധാനങ്ങളുമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അട്ടപ്പാടിയിൽ അനധികൃതമായി പ്രവര്‍ത്തിക്കുറിസോട്ടുകള്‍ക്കും ഹോം സ്റ്റേകൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് എം.പി, എം.എൽ.എ, സബ് കലക്ടര്‍ അടങ്ങുന്ന മൊണിറ്റിങ് കമ്മിറ്റിയിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ ഇടപെടലാണെന്ന് തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. 


എന്നാൽ പുഴ, പുറമ്പോക്ക് കൈയേറാൻ സർക്കാർ സംവിധാനം കൂട്ടുനില്ക്കുന്നുവെന്നാണ് ആദിവാസികളുടെ ആക്ഷേപം. ഏക്കർ കണക്കിന് ആദിവാസിഭൂമി കരാറാക്കി കൈമാറ്റം ചെയ്താണ്  അട്റിടപ്സോപാടിയിൽ പല റിസോർട്ടും നിർമിച്ചത്.  ഈ നിയമ വിരുദ്ധ പുഴ കൈയേറ്റത്തിന് ഒത്താശ ചെയ്തതും റവന്യു വകുപ്പാണ്.

ഭവാനിപ്പുഴയോട് ചേര്‍ന്ന് ചെറുതും വലുതുമായ നിരവധി റിസോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മതിയായ മാനദണ്ഡം പാലിക്കുന്നത് വിരലില്‍ എണ്ണാവുന്നത് മാത്രം. ഭവാനി പുഴക്ക് നടുവിൽ ചീരക്കടവിൽ കളിസ്ഥലം നിർമിച്ചത് പുഴയിൽ വെള്ളം വന്നപ്പോൾ ഒഴുകി പോയതായി റിപ്പോർട്ടുമാക്കിയെന്നും ആരോപണമുണ്ട്.

Tags:    
News Summary - The police descended on the resort in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.